Quantcast

തൃശൂർ കുതിരാനിൽ യുവാക്കളെ തടഞ്ഞു നിർത്തി സ്വർണം കവര്‍ന്നു; ദൃശ്യങ്ങൾ മീഡിയവണിന്

രണ്ടേകാൽ കോടിയുടെ ആഭരണക്കവർച്ചയിൽ പീച്ചി പൊലീസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്

MediaOne Logo

Web Desk

  • Published:

    26 Sept 2024 12:40 PM IST

Kuthiran Theft
X

തൃശൂര്‍: ദേശീയപാതയിൽ തൃശൂർ കുതിരാനിൽ യുവാക്കളെ തടഞ്ഞു നിർത്തി സ്വർണം കവരുന്നതിന്‍റെ ദൃശ്യങ്ങൾ മീഡിയവണിന്. രണ്ടേകാൽ കോടിയുടെ ആഭരണക്കവർച്ചയിൽ പീച്ചി പൊലീസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്.

സിനിമയെവെല്ലും ആഭരണക്കവർച്ചയുടെ ദൃശ്യങ്ങളാണ് പിറകിൽ വന്ന വാഹനത്തിലെ ക്യാമറ ഒപ്പിയെടുത്തത്. കോയമ്പത്തൂരില്‍ നിന്ന് തൃശൂരിലേക്ക് കാറില്‍ സ്വര്‍ണാഭരണവുമായി വരികയായിരുന്നു കിഴക്കേക്കോട്ട നടക്കിലാല്‍ അരുണ്‍ സണ്ണിയെന്ന സ്വര്‍ണവ്യാപാരിയെയും സുഹൃത്ത് റോജി തോമസും. മൂന്ന് കാറുകളിലായി പിന്തുടർന്നെത്തിയ സംഘം കുതിരാൻ കല്ലിടുക്കിൽ വച്ച് വാഹനം തടഞ്ഞു. ഇരുവരെയും അക്രമികൾ സഞ്ചരിച്ച കാറിലേക്ക് കയറ്റി.

അരുണിനെയും റോജിയെയും വഴിയിൽ ഇറക്കി വിട്ടാണ് സംഘം സ്വർണവുമായി കടന്നത്. രണ്ടേകാൽ കോടി വിലമതിക്കുന്ന രണ്ടു കിലോ അറുനൂറു ഗ്രാം സ്വർണമാണ് നഷ്ടപ്പെട്ടത്. അക്രമി സംഘത്തെ കുറിച്ചുള്ള വ്യക്തമായ സൂചന പൊലീസിന് ലഭിച്ചുകഴിഞ്ഞു. പ്രതികളെ ഉടൻ പിടികൂടാനാകുമെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്‍റെ പ്രതീക്ഷ.

TAGS :

Next Story