Quantcast

ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ ഗുണ്ടാ ആക്രമണം

കുപ്രസിദ്ധ ഗുണ്ട ലുട്ടാപ്പി സതീഷിനെ വെട്ടിപ്പരിക്കേൽപ്പിച്ചു

MediaOne Logo

Web Desk

  • Updated:

    2023-03-07 10:25:42.0

Published:

7 March 2023 3:52 PM IST

ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ ഗുണ്ടാ ആക്രമണം
X

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കിടെ ഗുണ്ടാ ആക്രമണം. കുപ്രസിദ്ധ ഗുണ്ട ലുട്ടാപ്പി സതീഷിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. ശ്രീകണ്‌ഠേശ്വരം ഇരുമ്പ് പാലത്തിന് സമീപമാണ് ആക്രമണം നടന്നതത്. ഇന്നോവ കാറിലെത്തിയ സംഘമാണ് വെട്ടിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.




ഏതാണ്ട് ഒരു മണിക്കൂർ മുമ്പാണ് സംഭവമുണ്ടായത്. വെട്ടിപ്പരിക്കേൽപ്പിച്ചത് ആരാണെന്ന് അറിയില്ലെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇയാളുടെ വീടിന് തൊട്ടടുത്ത് വെച്ചായിരുന്നു ആക്രമണമുണ്ടായത്. വഞ്ചിയൂർ പൊലീസും ഫോർട്ട് പൊലീസും സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. വെട്ടേറ്റ സതീഷിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.




TAGS :

Next Story