Quantcast

ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍റെ വിദ്വേഷ പരാമർശം; ഗുരുതര സ്വഭാവമുള്ളതെന്ന് ഹൈക്കോടതി

മാതൃക പെരുമാറ്റച്ചട്ടം കൊണ്ട് എന്ത് ചെയ്യാനാകും?

MediaOne Logo

Web Desk

  • Updated:

    2026-03-27 07:13:07.0

Published:

27 March 2026 12:00 PM IST

ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍റെ വിദ്വേഷ പരാമർശം; ഗുരുതര സ്വഭാവമുള്ളതെന്ന് ഹൈക്കോടതി
X

കൊച്ചി: ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥി ബി.ഗോപാലകൃഷ്ണന്റെ വിദ്വേഷ പരാമർശം ഗുരുതര സ്വഭാവമുള്ളതെന്ന് ഹൈക്കോടതി. കെഎസ്‌യു നേതാവ് കെ.ഗോകുൽ നൽകിയ ഹരജിയിലാണ് കോടതിയുടെ പരാമർശം. ഗോപാലകൃഷ്ണന്‍റെ വിദ്വേഷ പരാമർശം നാടിനെ അപരമത വിദ്വേഷത്തിലേക്ക് എത്തിക്കാനുള്ള നീക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മത വിദ്വേഷ പരാമർശങ്ങൾ സമൂഹത്തിൽ ഉണ്ടാക്കിയ ആഘാതം എങ്ങനെ മറികടക്കാനാകുമെന്നും മാതൃക പെരുമാറ്റച്ചട്ടം കൊണ്ട് എന്ത് ചെയ്യാനാകുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈകോടതി ചോദിച്ചു. സംഭവത്തിൽ നടപടികൾ ആരംഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു.വരണാധികാരിയുടെ പരാതിയിൽ പൊലീസ് ക്രിമിനൽ കേസ് എടുത്തിട്ടുണ്ടെന്നും വീഡിയോ നീക്കം ചെയ്തെന്നും കമ്മീഷൻ വ്യക്തമാക്കി.

പരാതിയിൽ രണ്ടുമാസത്തിനകം നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് ജസ്റ്റിസ് ബെഞ്ച് കുര്യന്‍റെ സിംഗിൾ ബെഞ്ച് നിർദേശം നൽകി. ഏതെങ്കിലും ഒരു മതവിഭാഗത്തിൽ പെട്ടവർ മാത്രമേ മത്സരിക്കാനും ജയിക്കാനും പറ്റൂ എന്ന് കരുത്തുന്നത് ശരിയല്ലെന്നും ഗുരുവായൂരിലെ ജനങ്ങൾ ഇത്തരം പ്രസ്താവനകൾ കൊണ്ട് തെറ്റിദ്ധരിക്കപ്പെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.




TAGS :

Next Story