Quantcast

സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് നല്‍കിയില്ല; സ്കൂളുകളിലെ അറ്റകുറ്റപണികള്‍ പാതിവഴിയില്‍

സ്കൂളുകള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന ഹൈക്കോടതി വിധി നടപ്പിലാക്കുന്നതിലെ പ്രായോഗിക പ്രശ്നങ്ങളും പരിഹരിക്കണമെന്നാണ് സ്കൂള്‍ മാനേജ്മെന്‍റുകളുടെ ആവശ്യം

MediaOne Logo

Web Desk

  • Published:

    24 Sept 2021 7:04 AM IST

സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് നല്‍കിയില്ല; സ്കൂളുകളിലെ അറ്റകുറ്റപണികള്‍ പാതിവഴിയില്‍
X

സ്കൂളുകള്‍ തുറക്കാന്‍ തീരുമാനമെടുത്തെങ്കിലും അറ്റകുറ്റപണികള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച തുക നല്‍കാത്തത് അടിസ്ഥാനസൗകര്യ വികസനത്തിന് തിരിച്ചടിയാവുന്നു. സ്കൂളുകള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന ഹൈക്കോടതി വിധി നടപ്പിലാക്കുന്നതിലെ പ്രായോഗിക പ്രശ്നങ്ങളും പരിഹരിക്കണമെന്നാണ് സ്കൂള്‍ മാനേജ്മെന്‍റുകളുടെ ആവശ്യം.

സംസ്ഥാനത്ത് സര്‍ക്കാര്‍ എയ്ഡഡ് മേഖലകളിലായി 15892 സ്കൂളുകളാണ് നവംബര്‍ ഒന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കേണ്ടത്. ഇതില്‍ 8182 സ്കൂളുകള്‍ എയ്ഡഡ് മേഖലയിലാണ്. ഹൈക്കോടതി വിധി പ്രകാരം ആഗസ്ത് 31നകം സ്കൂളുകള്‍ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് നേടേണ്ടതുണ്ട്. ആസ്ബസ്റ്റോസ്, അലൂമിനിയം, ടിന്‍ ഷീറ്റ് മേല്‍ക്കൂരകളടക്കം ഇതിനായി പൂര്‍ണമായി മാറ്റി സ്ഥാപിക്കണം. എന്നാല്‍ 30 ശതമാനത്തിലധികം സ്കൂളുകള്‍ക്ക് ഇപ്പോഴും ഇതിന് കഴിഞ്ഞിട്ടില്ല. അറ്റകുറ്റപണികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ തുക നല്‍കാത്തതും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. കോവിഡ് സാഹചര്യം പരിഗണിച്ച് പല സ്കൂളുകളിലും ശുചിമുറികളടക്കം നവീകരിക്കേണ്ട അവസ്ഥയിലാണ്.

TAGS :

Next Story