Quantcast

ശബരിമല വിമാനത്താവളം; ഭൂമിയേറ്റെടുത്ത വിജ്ഞാപനം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ നല്‍കി സര്‍ക്കാര്‍

കേന്ദ്രനയം അനുസരിച്ചാണ് ഭൂമിയേറ്റെടുത്തതെന്ന് സര്‍ക്കാര്‍

MediaOne Logo

Web Desk

  • Published:

    27 Jan 2026 4:08 PM IST

ശബരിമല വിമാനത്താവളം; ഭൂമിയേറ്റെടുത്ത വിജ്ഞാപനം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ നല്‍കി സര്‍ക്കാര്‍
X

കൊച്ചി: ശബരിമല വിമാനത്താവളത്തിന് ഭൂമിയേറ്റെടുത്ത വിജ്ഞാപനം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ നല്‍കി സര്‍ക്കാര്‍.

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്ലാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. കേന്ദ്രനയം അനുസരിച്ചാണ് ഭൂമിയേറ്റെടുത്തതെന്ന് സര്‍ക്കാര്‍. ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് 1200 ഏക്കര്‍ ഭൂമി മതിയായതല്ലെന്നും സര്‍ക്കാര്‍.

നിർദ്ദിഷ്ട ശബരിമല വിമാനത്താവള ഭൂമി ഉൾപ്പെടുന്ന ചെറുവള്ളി എസ്റ്റേറ്റ് ഉടമസ്ഥ അവകാശം സംബന്ധിച്ച കേസിൽ സർക്കാരിന് തിരിച്ചടി നേരിട്ടിരുന്നു. പാലാ സബ് കോടതി സർക്കാർ ഹരജി തളളി.

ചെറുവള്ളി എസ്റ്റേറ്റ് കേസിൽ സർക്കാർ വാദങ്ങൾ പൂർണമായും തള്ളിയാണ് കോടതി ഉത്തരവ്. പാട്ടക്കരാർ ലംഘനം അടക്കുള്ള കാര്യങ്ങൾ സർക്കാർ ചൂണ്ടി കാട്ടി .എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 2263 ഏക്കർ ഭൂമിയിലാണ് സർക്കാർ അവകാശം ഉന്നയിച്ചത്.ബിലിവേഴ്സ് സഭയുടെ കീഴിള്ള അയന ചാരിറ്റബിൾ ട്രസ്റ്റ്, ഹാരിസൺ മലയാളം എന്നിവരാണ് എതിർകക്ഷികൾ. ഭൂമി കൈമാറ്റത്തിൽ വീഴ്ചയുണ്ടൊയിട്ടില്ലെന്ന ഇവരുടെ വാദം കോടതി അംഗീകരിച്ചു. സ്വകാര്യ വ്യക്തിക്ക് ജന്മവകാശമായി ലഭിച്ച ഭൂമി ഹരിസൺ മലയാളം വാങ്ങി അയന ചാരിറ്റബിൾ ട്രസ്റ്റിന് വിറ്റതായാണ് ഇരുകൂട്ടരും കോടതിയെ അറിയച്ചത്.

TAGS :

Next Story