ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതി: ഭൂമി ഏറ്റെടുക്കാനുള്ള സർക്കാരിന്റെ വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി
പദ്ധതിക്കായി ചെറുവള്ളി എസ്റ്റേറ്റിലെ 2,263 ഏക്കർ ഉൾപ്പെടെ 2,570 ഏക്കർ ഭൂമി ഏറ്റെടുക്കാനായിരുന്നു സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നത്

കൊച്ചി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി. പദ്ധതിക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂമി എത്രയാണെന്ന് ശാസ്ത്രീയമായി വിലയിരുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സി. ജയചന്ദ്രന്റെ ഉത്തരവ്.
പദ്ധതിക്കായി ചെറുവള്ളി എസ്റ്റേറ്റിലെ 2,263 ഏക്കർ ഉൾപ്പെടെ 2,570 ഏക്കർ ഭൂമി ഏറ്റെടുക്കാനായിരുന്നു സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നത്. എന്നാൽ, ഇത്രയധികം ഭൂമി പദ്ധതിക്ക് ആവശ്യമാണോ എന്ന് പരിശോധിക്കുന്നതിൽ അധികൃതർ വീഴ്ച വരുത്തിയെന്നും, സാമൂഹിക ആഘാത പഠനവും വിദഗ്ധ സമിതി റിപ്പോർട്ടും വേണ്ടത്ര ഗൗരവത്തോടെയല്ല തയ്യാറാക്കിയതെന്നും കോടതി വിലയിരുത്തി.
Next Story
Adjust Story Font
16

