Quantcast

ശബരിമല സീസണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കെ.എസ്.ആര്‍.ടി.സിക്ക് അനുവദിക്കാറുള്ള സര്‍ക്കാര്‍ ഫണ്ട് വൈകുന്നു

പണം ലഭിക്കാത്തത് ശബരിമല സര്‍വീസിനെയടക്കം ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുകയാണ്

MediaOne Logo

Web Desk

  • Published:

    18 Nov 2022 1:01 AM GMT

ശബരിമല സീസണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കെ.എസ്.ആര്‍.ടി.സിക്ക് അനുവദിക്കാറുള്ള സര്‍ക്കാര്‍ ഫണ്ട് വൈകുന്നു
X

പത്തനംതിട്ട: ശബരിമല സീസണിലെ പ്രവര്‍ത്തനങ്ങള്‍ക്കായി കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ അനുവദിക്കാറുള്ള പ്രത്യേക ഫണ്ട് വൈകുന്നു. 15 കോടി രൂപയാണ് ഇത്തവണ കോർ‍പ്പറേഷന്‍ ആവശ്യപ്പെട്ടത്. പണം ലഭിക്കാത്തത് ശബരിമല സര്‍വീസിനെയടക്കം ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുകയാണ്.

അറ്റകുറ്റപണി നടത്തി ബസുകളിറക്കുന്നതിനും നിലക്കലിലെ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഡീസല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കുമായിട്ടാണ് എല്ലാ മണ്ഡലകാലത്തും സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിക്ക് ഫണ്ട് അനുവദിക്കുന്നത്. കോവിഡിന് മുന്‍പ് വരെ 10 കോടിയാണ് നല്‍കിയിരുന്നത്. കഴിഞ്ഞ വര്‍ഷം നല്‍കിയില്ല. നിയന്ത്രണങ്ങളെല്ലാം മാറി തീര്‍ഥാടനം പഴയപടി ആവുകയാണ്. പ്രത്യേക ഫണ്ട് ഉണ്ടെങ്കിലേ അധിക സര്‍വീസ് നടത്താന്‍ കഴിയൂ എന്ന് കോര്‍പ്പറേഷന്‍ ധനവകുപ്പിന് നല്‍കിയ കത്തില്‍ പറയുന്നുണ്ട്.

എന്നാല്‍ കത്ത് നല്‍കി പത്ത് ദിവസമായിട്ടും ഫണ്ട് അനുവദിക്കുന്നതില്‍ തീരുമാനമായിട്ടില്ല. ശബരിമല സര്‍വീസിന് 200ഓളം സൂപ്പര്‍ ക്ലാസ് ബസുകളാണ് വിവിധ ഡിപ്പോയില്‍ നിന്ന് വിട്ടുനല്‍കിയത്. ഇവക്ക് പകരം വിടാന്‍ ബസില്ലാത്തതിനാല്‍ സ്ഥിരം സര്‍വീസുകള്‍ പലതും മുടങ്ങുന്ന അവസ്ഥയാണ്. 350 ബസുകളാണ് അറ്റകുറ്റപണി കാത്ത് യാര്‍ഡിലുള്ളത്.

TAGS :

Next Story