Quantcast

സാമ്പത്തിക പ്രതിസന്ധി; കണ്ണൂർ സർവകലാശാലയിലെ അധ്യാപക തസ്തികകൾ സർക്കാർ വെട്ടിക്കുറച്ചു

94 അധ്യാപക തസ്തിക കൂടി വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചത് 36 എണ്ണം മാത്രം

MediaOne Logo

Web Desk

  • Published:

    22 May 2022 7:27 AM GMT

സാമ്പത്തിക പ്രതിസന്ധി; കണ്ണൂർ സർവകലാശാലയിലെ അധ്യാപക തസ്തികകൾ സർക്കാർ വെട്ടിക്കുറച്ചു
X

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കണ്ണൂർ സർവകലാശാല ആവശ്യപ്പെട്ട അധ്യാപക തസ്തികകൾ പൂർണമായി അനുവദിക്കാൻ തയ്യാറാവാതെ സർക്കാർ. 94 തസ്തികകൾ അടിയന്തരമായി അനുവദിക്കണമെന്നായിരുന്നു സർവകലാശാലയുടെ ആവശ്യം. ഇത് വെട്ടിക്കുറച്ച് സർക്കാർ 36 ആക്കി.

ധനവകുപ്പ് നിർദേശ പ്രകാരമാണ് തസ്തികകളുടെ എണ്ണം കുറച്ചതെന്ന് വ്യക്തമാക്കുന്ന കാബിനറ്റ് നോട്ട് മീഡിയവണിന് ലഭിച്ചു. നാക് അക്രഡിറ്റേഷനിൽ ബി ഗ്രേഡ് മാത്രമാണ് കണ്ണൂർ സർവകലാശാലയ്ക്കുള്ളത്. ഇതിന് കാരണം അധ്യാപകരുടെ അഭാവമാണെന്നായിരുന്നു കണ്ണൂർ സർവകലാശാല വിസി സർക്കാരിനെ അറിയിച്ചത്.

അതിനാൽ 94 അധ്യാപക തസ്തികൾ അടിയന്തരമായി അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസ അഡീഷണൽ ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൻറെ അടിസ്ഥാനത്തിൽ എണ്ണം 72 ആക്കി ആദ്യം തന്നെ വെട്ടി . തുടർന്ന് അഞ്ച് അസോസിയേറ്റ് പ്രൊഫസർമാരേയും 31 അസിസ്റ്റൻറ് പ്രൊഫസർമാരേയും നിയമിക്കുന്നതിനുള്ള ശുപാർശ സർവകലാശാല പുതുക്കി സമർപ്പിച്ചു. ഇതിന് ധനകാര്യ വകുപ്പ് പച്ചക്കൊടി കാട്ടിയതോടെ കാബിനറ്റ് അംഗീകരം നൽകുകയും ചെയ്തു. നാകിൻറെ ഉയർന്ന ഗ്രേഡിങ് നേടിയെടുക്കാനുള്ള സർവകലാശാലയുടെ ശ്രമത്തിന് മതിയായ അധ്യാപക തസ്തികയില്ലാത്തത് വീണ്ടും തിരിച്ചടിയായേക്കും.

TAGS :

Next Story