Quantcast

സഭാതർക്കത്തിലെ സർക്കാർ ഇടപെടൽ: ഓർത്തഡോക്‌സ് സഭ അടിയന്തര സിനഡും വർക്കിങ് കമ്മറ്റിയും നാളെ ചേരും

വിഷയത്തിൽ സുപ്രിംകോടതിയുടെ ഉത്തരവ് ഇടപെടൽ സഭയ്ക്ക് അനുകൂലമായിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-03-09 17:07:30.0

Published:

9 March 2023 5:04 PM GMT

new law to resolve church dispute
X

church dispute

കോട്ടയം: യാക്കോബായ-ഓർത്തഡോക്സ് സഭാ തർക്കം പരിഹരിക്കാൻ സംസ്ഥാന സർക്കാർ നിയമനിർമാണം നടത്താനൊരുങ്ങുന്നതിനെ തുടർന്ന് യോഗം വിളിച്ച് ഓർത്തഡോക്‌സ് സഭ. ഓർത്തഡോക്‌സ് സഭയുടെ അടിയന്തര സിനഡും വർക്കിങ് കമ്മറ്റിയും നാളെ ചേരും. സർക്കാർ കൊണ്ടുവരുന്ന ബില്ല് കൊണ്ടുവരാനുള്ള ശ്രമം തുടങ്ങിയപ്പോൾ തന്നെ സഭ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. വിഷയത്തിൽ സുപ്രിംകോടതിയുടെ ഉത്തരവ് ഇടപെടൽ സഭയ്ക്ക് അനുകൂലമായിരുന്നു. സ്വത്ത് വകകൾ അവർക്ക് നൽകണമെന്നായിരുന്നു ഉത്തരവ്. ഇത് നടപ്പാക്കി പകുതിയായിരിക്കുന്ന സാഹചര്യമാണുള്ളത്. ഇനി ചിലയിടങ്ങളിൽ മാത്രമാണ് പള്ളികൾ ഏറ്റെടുത്ത് നൽകാനുള്ളത്. അവ ഏറ്റെടുക്കാത്തത് കോടതീയലക്ഷ്യമാണെന്നാണ് സഭയുടെ വിമർശനം. അതിനിടെയാണ് ബില്ല് കൊണ്ടുവരുന്നത്. അതിനാൽ നാളെ നടക്കുന്ന യോഗങ്ങളിൽ നിർണായക തീരുമാനങ്ങളുണ്ടാകും.

അതേസമയം, നിയമത്തിന്റെ കരടിന് ഇടതുമുന്നണി അംഗീകാരം നൽകി. സുപ്രിംകോടതി വിധിക്ക് എതിരാകാതെ ഇരുവിഭാഗത്തിനും ആരാധനാ സ്വാതന്ത്ര്യം നൽകുന്നതാണ് ബിൽ. ഏറെക്കാലമായി നിലനിൽക്കുന്നതാണ് യാക്കോബായ-ഓർത്തഡോക്സ് സഭാ തർക്കം. ഇത് പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടക്കം ചർച്ച നടത്തിയിരുന്നു. ഇതിനൊടുവിലാണ് നിയമനിർമാണത്തിലേക്ക് കടക്കാൻ സർക്കാർ തീരുമാനിച്ചത്. പള്ളികളുടെ ഉടമസ്ഥാവകാശം ഓർത്തഡോക്സ് വിഭാഗത്തിന് നൽകി യാക്കോബായ വിഭാഗത്തിന് ആരാധനാ സ്വാതന്ത്ര്യം അനുവദിക്കുന്ന രീതിയിലാണ് നിയമനിർമാണം നടത്തുന്നത്.



TAGS :

Next Story