Quantcast

'ട്രൈബ്യൂണൽ പരിധി കടന്നു'; ബി അശോക് ഐഎഎസിന്റെ നിയമനം, സർക്കാർ ഹൈക്കോടതിയിൽ

ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവും നിയമനവും സർവീസ് കാര്യമാണെന്നും ഒരു പ്രത്യേക തസ്തികയിൽ തന്നെ തുടരാൻ ഉദ്യോഗസ്ഥന് യാതൊരു അവകാശവുമില്ലെന്നും സർക്കാർ

MediaOne Logo

Web Desk

  • Published:

    20 Sept 2025 1:20 PM IST

Government moves High Court against appointment of B Ashok IAS
X

കൊച്ചി: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ബി അശോകിന്റെ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൻറെ ഇടക്കാല ഉത്തരവിനെതിരെയാണ് ഹരജി.

കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ബി അശോകിനെ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിലേക്ക് സ്ഥലം മാറ്റിയ ഉത്തരവ് രണ്ടാമതും കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തിരുന്നു. സ്ഥലം മാറ്റത്തിനെതിരായ അശോകിന്റെ ഹരജി പരിഗണിച്ച ട്രൈബ്യൂണൽ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് തുടരാമെന്ന് ഉത്തരവിട്ടു. ഇതിനെതിരെയാണ് സർക്കാർ ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചത്.

ട്രൈബ്യൂണൽ ഇടപെട്ടത് അധികാര പരിധി മറികടന്നാണെന്നാണ് സർക്കാർ വാദം. ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവും നിയമനവും സർവീസ് കാര്യമാണെന്നും ഒരു പ്രത്യേക തസ്തികയിൽ തന്നെ തുടരാൻ ഉദ്യോഗസ്ഥന് യാതൊരു അവകാശവുമില്ലെന്നുമാണ് സർക്കാർ ഹരജിയിൽ ഉന്നയിച്ചിരിക്കുന്നത്. ഹരജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.

TAGS :

Next Story