സിസ തോമസിന്റെ പെൻഷനടക്കമുള്ള ആനുകൂല്യങ്ങൾ അനുവദിച്ച് സർക്കാർ ഉത്തരവ്
രണ്ടാഴ്ചക്കുള്ളിൽ എല്ലാ ആനുകൂല്യങ്ങളും സിസ തോമസിന് നൽകണമെന്നുള്ള ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി.

കൊച്ചി: സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോക്ടർ സിസ തോമസിന് പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. രണ്ടാഴ്ചക്കുള്ളിൽ എല്ലാ ആനുകൂല്യങ്ങളും സിസ തോമസിന് നൽകണമെന്നുള്ള ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. സിസ തോമസിന്റെ രണ്ടുവർഷത്തെ വിരമിക്കൽ ആനുകൂല്യങ്ങൾ സർക്കാർ തടഞ്ഞു വച്ചിരുന്നു.
2023 മാർച്ച് 31 നാണ് ബാർട്ടൺ ഹിൽ എഞ്ചിനീയറിംഗ് കോളെജിൽ പ്രിൻസിപ്പലായിരുന്ന സിസ തോമസ് വിരമിക്കുന്നത്. അതിനുശേഷം വിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിക്കുന്നതിനിടയിലാണ് അന്നത്തെ ചാൻസലറായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ സിസ തോമസിനെ എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലറായി നിയമിക്കുന്നത്. സർക്കാർ അനുമതി ലഭിക്കന്നതിന് മുമ്പ് തന്നെ സിസ പദവി ഏറ്റെടുക്കകയിയിരുന്നു. ഇതിനെ തുടർന്നാണ് ആനുകൂല്യങ്ങളടക്കം തടയുന്ന നടപടികളിലേക്ക് സർക്കാർ നീങ്ങുന്നത്.
watch video:
Adjust Story Font
16

