Quantcast

മുൻ ഡിജിപി നൽകിയ രണ്ട് അന്വേഷണ റിപ്പോർട്ടുകൾ മടക്കി; എം.ആർ അജിത് കുമാറിനായി അസാധാരണ നടപടിയുമായി സർക്കാർ

സീനിയറായ ഡിജിപി നൽകിയ റിപ്പോർട്ടിലാണ് വീണ്ടും അഭിപ്രായം തേടുന്നത്

MediaOne Logo

Web Desk

  • Updated:

    2025-08-25 03:55:51.0

Published:

25 Aug 2025 7:58 AM IST

മുൻ ഡിജിപി നൽകിയ രണ്ട് അന്വേഷണ റിപ്പോർട്ടുകൾ മടക്കി; എം.ആർ അജിത് കുമാറിനായി അസാധാരണ നടപടിയുമായി സർക്കാർ
X

തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനെ സംരക്ഷിച്ച് സർക്കാർ. മുൻ ഡിജിപി നൽകിയ രണ്ട് അന്വേഷണ റിപ്പോർട്ടുകള്‍ മടക്കി. ഷെയ്ക്ക് ദർവേസ് സാഹിബ് നൽകിയ രണ്ട് അന്വേഷണ റിപ്പോർട്ടുകളാണ് തിരിച്ചയച്ചത്. റാവഡ ചന്ദ്രശേഖറിനോട് പരിശോധിച്ച് പുതിയ അഭിപ്രായം രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സർക്കാറിന്റെ അസാധാരണ നടപടി.

സീനിയറായ ഡിജിപി നൽകിയ റിപ്പോർട്ടിലാണ് വീണ്ടും അഭിപ്രായം തേടുന്നത്. അജിത് കുമാറിനെതിരായ പൂരം റിപ്പോർട്ട്, പി.വിജയൻ നൽകിയ പരാതിയിന്മേലുള്ള ശിപാർശ എന്നിവയാണ് തിരിച്ചയച്ചത്. രണ്ടും റിപ്പോർട്ടും അജിത് കുമാറിനെതിരായിരുന്നു.


TAGS :

Next Story