അണുബാധയെത്തുടർന്ന് യുവതിയുടെ മരണം: 'ശിവപ്രിയയുടെ കുടുംബത്തെ സർക്കാർ സംരക്ഷിക്കണം'; സഹോദരൻ
ആരോഗ്യവകുപ്പ് പ്രഖ്യാപിച്ച അന്വേഷണത്തെ കുടുംബം സ്വാഗതം ചെയ്തു

തിരുവനന്തപുരം: എസ്എടി ആശുപത്രിയിൽ പ്രസവത്തിന് എത്തിയ യുവതി അണുബാധയെ തുടർന്ന മരിച്ചെന്ന പരാതിയിൽ ആരോഗ്യവകുപ്പ് പ്രഖ്യാപിച്ച അന്വേഷണത്തെ സ്വാഗതം ചെയ്ത് കുടുംബം.ശിവപ്രിയയുടെ കുടുംബത്തെ സർക്കാർ സംരക്ഷിക്കണമെന്ന് സഹോദരൻ ശിവപ്രസാദ് മീഡിയവണിനോട് പറഞ്ഞു.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിക്ക് പുറത്ത് നിന്നുള്ള വിദഗ്ധരാണ് കുടുംബത്തിന്‍റെ പരാതി അന്വേഷിക്കുന്നത്. ക്രിട്ടിക്കൽ കെയർ, ഇൻഫക്ഷൻ ഡിസീസ്, ഗൈനക്കോളജി വിഭാഗം മേധാവിമാരെ അന്വേഷണത്തിന് ചുമതലപ്പെടുത്തും. ഡെർമറ്റോളജി വകുപ്പ് മേധാവിയും അന്വേഷണ സംഘത്തിൽ ഉണ്ടാകും. പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തി രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം എന്നാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ നിർദ്ദേശം.
ഇന്നലെയാണ് കരിയ്ക്കകം സ്വദേശി ശിവപ്രിയ അണുബാധയെ തുടർന്ന് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മൾട്ടി സ്പെഷ്യാലിറ്റി വിഭാഗത്തിൽ ചികിത്സയിലിരിക്കെ 26- കാരി ശിവപ്രിയ മരിച്ചത്. കഴിഞ്ഞ 22 നായിരുന്നു ശിവപ്രിയയുടെ പ്രസവം. അവിടെ നിന്നാണ് അണുബാധ ഉണ്ടായത് എന്നാണ് ബന്ധുക്കളുടെ പരാതി. തുടർച്ചയായ ചികിത്സ പിഴവ് ആരോപണങ്ങളിൽ കടുത്ത നാണക്കേട് ഉണ്ടായ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പ് വിദഗ്ധ സമിതിയെ നിയോഗിച്ചുള്ള അന്വേഷണത്തിലേക്ക് കടക്കുന്നത്.
Adjust Story Font
16

