Quantcast

'മണിയാർ പദ്ധതി സർക്കാർ ഏറ്റെടുക്കണം, കരാർ നീട്ടിയാൽ കോടതി കയറും'- രമേശ് ചെന്നിത്തല

കരാർ നീട്ടിയതിന് പിന്നിൽ വൻ അഴിമതിയെന്നും രമേശ് ചെന്നിത്തല

MediaOne Logo

Web Desk

  • Published:

    31 Dec 2024 2:25 PM IST

Ramesh Chennithala wants to postpone the Lok Kerala Sabha
X

തിരുവനന്തപുരം: BOT കരാർ കഴിഞ്ഞസ്ഥിതിക്ക് മണിയാർ ജല വൈദ്യുത പദ്ധതി സർക്കാർ ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല. നാളത്തെ മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമെടുക്കണം. കരാർ നീട്ടി കമ്പനിക്ക് നൽകിയാൽ കോടതി സമീപിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

നിരവധി തവണ കരാർ ലംഘനം നടത്തിയ കാർബറന്റം ലിമിറ്റഡ് കമ്പനി ഇതിനോടകം 800 കോടിയുടെ ലാഭം ഉണ്ടാക്കി. വ്യവസായ മന്ത്രി വഴിയാണ് കമ്പനിയുടെ ഉടമകൾ മുഖ്യമന്ത്രിയെ കണ്ടതെന്നും ചെന്നിത്തല ആരോപിച്ചു. കരാർ നീട്ടി നൽകുന്നത് എന്ത് അടിസ്ഥാനത്തിലാണ്? ലംഘനങ്ങൾ നടത്തിയതിന് കെഎസ്ഇബി നോട്ടീസ് നൽകിയിട്ടുണ്ട്.

2023 ഡിസംബറിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം ചേർന്നു. കരാർ 25 വർഷം നീട്ടി നൽകാൻ ആവശ്യപ്പെട്ടു. പ്രളയ കാലത്ത് കമ്പനിക്ക് ഒരു നഷ്ടവും ഉണ്ടായിട്ടില്ല. അവാസ്തവം ആയ കാര്യങ്ങൾ പറഞ്ഞ് കരാർ നീട്ടി വാങ്ങുന്നത് അംഗീകരിക്കാനാകില്ല. സ്വകാര്യ കമ്പനികൾക്ക് മുതലെടുപ്പ് നടത്താനുള്ള അവസരം വൈദ്യുതി നിരക്കിൽ ജനങ്ങളുടെ മേൽ അടിച്ചേൽപിച്ചത് 7500 കോടി രൂപയാണ്.

മണിയാർ ജല വൈദ്യുത പദ്ധതി സർക്കാർ ഏറ്റെടുക്കണം. അല്ലെങ്കിൽ ജനങ്ങൾ ഏറ്റെടുക്കുന്ന അവസത്തയിലേക്കാണ് പോകുന്നത്. പദ്ധതി സർക്കാർ കെഎസ്ഇബിക്ക് കൈമാറണം. ഇലക്ട്രിസിറ്റി ബോർഡിനെ സർക്കാർ കറവ പശു ആക്കുന്നു. മണിയാർ പദ്ധതി കരാർ നീട്ടി നൽകിയാൽ വിഴിഞ്ഞം പദ്ധതിയുടെ ഉൾപ്പെടെ കരാർ നൽകേണ്ടിവരും. കരാർ നീട്ടിയതിന് പിന്നിൽ വൻ അഴിമതിയുണ്ട്.

കരാർ പുതുക്കാമെന്ന് വ്യവസ്ഥയില്ല. 30 വർഷം കഴിഞ്ഞാൽ പദ്ധതി വൈദ്യുതി കൈമാറണം എന്നാണ് വ്യവസ്ഥ. വ്യവസായ മന്ത്രി അഴിമതിയുടെ ഇടനിലക്കാരനാകുന്നു. നാളത്തെ മന്ത്രിസഭാ യോഗത്തിൽ പദ്ധതി സർക്കാർ ഏറ്റെടുക്കാൻ തീരുമാനിക്കണം. കരാർ കമ്പനിക്ക് നൽകിയാൽ കോടതിയിൽ ചോദ്യംചെയ്യുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.

TAGS :

Next Story