Quantcast

'എൽദോസിന്റെ ജാമ്യം റദ്ദാക്കണം': സർക്കാർ ഹൈക്കോടതിയിൽ

എൽദോസ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്നും കാട്ടിയാണ് സർക്കാരിന്റെ ഹരജി

MediaOne Logo

Web Desk

  • Updated:

    2022-10-28 10:28:21.0

Published:

28 Oct 2022 10:20 AM GMT

എൽദോസിന്റെ ജാമ്യം റദ്ദാക്കണം: സർക്കാർ  ഹൈക്കോടതിയിൽ
X

കൊച്ചി: ലൈംഗികാതിക്രമക്കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിലിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ. എൽദോസ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്നും കാട്ടി സർക്കാർ ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചു. ഹരജി ഇന്ന് തന്നെ പരിഗണിച്ചേക്കും.

മുൻകൂർ ജാമ്യത്തിന്റെ ബലത്തിൽ അറസ്റ്റ് ചെയ്യരുതെന്ന് എന്നത് കൊണ്ട് ആ സമീപനത്തോടെയാണ് എൽദോസ് അന്വേഷണത്തോട് സഹകരിക്കുന്നത് എന്നാണ് സർക്കാരിന്റെ വാദം. വിശദമായി ചോദ്യം ചെയ്യണമെങ്കിൽ പൊലീസ് കസ്റ്റഡിയിൽ വേണമെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നിലവിൽ എൽദോസിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കോവളത്തടക്കം എംഎൽഎയുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.

TAGS :

Next Story