Quantcast

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു

ഗവർണറുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ട വിവരം രാജ്ഭവൻ അറിയിച്ചത്.

MediaOne Logo

Web Desk

  • Published:

    15 Oct 2022 2:36 PM IST

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു
X

തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. ശനിയാഴ്ച രാവിലെ മുതലാണ് ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്നാണ് രാജ്ഭവൻ വൃത്തങ്ങൾ അറിയിക്കുന്നത്.

ഗവർണറുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ട വിവരം രാജ്ഭവൻ അറിയിച്ചത്. ''ഇന്ന് രാവിലെ മുതൽ എന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. വിഷയം ഫേസ്ബുക്കിന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്, പേജ് പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്''-ഗവർണർക്ക് വേണ്ടി രാജ്ഭവൻ പിആർഒ ട്വീറ്റ് ചെയ്തു.


TAGS :

Next Story