Quantcast

'ആരാണ് ഇതിനനുവാദം നൽകിയത്?'; കാലിക്കറ്റിലെ എസ്എഫ്‌ഐ ബാനറിൽ കുപിതനായി ഗവർണർ, ഉടൻ നീക്കണമെന്ന് ആവശ്യം

ബാനർ കെട്ടിയവർക്കെതിരെ നടപടിയെടുക്കണമെന്നും ഗവർണർ

MediaOne Logo

Web Desk

  • Updated:

    2023-12-17 11:04:56.0

Published:

17 Dec 2023 10:07 AM GMT

Governor asks to take strict action in banners at calicut university
X

കോഴിക്കോട്:കാലിക്കറ്റ് സർവകലാശാലയിൽ തനിക്കെതിരെ എസ്എഫ്‌ഐ സ്ഥാപിച്ച ബാനറുകൾ ഉടൻ നീക്കം ചെയ്യാൻ ഗവർണറുടെ നിർദേശം. ബാനർ ഉയർത്തിയതിൽ വിസിയോട് വിശദീകരണം ചോദിക്കാൻ രാജ്ഭവൻ സെക്രട്ടറിയോട് ഗവർണർ ആവശ്യപ്പെട്ടു. ബാനറുകൾ കെട്ടാൻ അനുവദിച്ചത് എന്തിനാണെന്നും ഗവർണർ പോലീസിനോട് ചോദിച്ചു

കോഴിക്കോട്ടെ പരിപാടിയിൽ പങ്കെടുത്ത ശേഷം സർവകലാശാലയിൽ തിരിച്ചെത്തിയപ്പോഴാണ് ബാനറുകൾ ഗവർണറുടെ ശ്രദ്ധയിൽപ്പെട്ടത്. സംഘി ചാൻസലർ വാപസ് ജാവോ എന്നതടക്കം കറുത്ത തുണിയിലെഴുതിയ മൂന്ന് ബാനറുകളാണ് സർവകലാശാലയിൽ സ്ഥാപിച്ചിരുന്നത്. സർവകലാശാല കവാടത്തിന് മുന്നിലും ഗവർണർ താമിസിച്ചിരുന്ന ഗസ്റ്റ് സമീപത്തിനുമായായിരുന്നു ബാനറുകൾ. ബാനറുകൾ കണ്ടതോടെ ഗവർണർ അസ്വസ്ഥനായി.

ക്യാംപസിനുള്ളിൽ ഇറങ്ങി നടന്ന ഗവർണർ ബാനറുകളിൽ പൊലീസിനോട് ക്ഷോഭിക്കുകയും ചെയ്തു. ആരാണ് ബാനറുകൾ കെട്ടാൻ നിർദേശം നൽകിയതെന്നായിരുന്നു ഗവർണറുടെ ചോദ്യം. തുടർന്ന് വിസിയോട് വിശദീകരണം ആവശ്യപ്പെടാൻ രാജ്ഭവൻ സെക്രട്ടറിക്ക് ഗവർണർ ഫോണിൽ നിർദേശം നൽകി. ബാനർ കെട്ടിയവർക്കെതിരെ നടപടിയെടുക്കണമെന്നും ഗവർണർ ഫോണിലൂടെ ക്ഷുഭിതനായി. മാധ്യമങ്ങൾക്ക് മുന്നിലാണ് ഗവർണർ ഉദ്യോഗസ്ഥരോട് ക്ഷോഭിച്ചത്.

കഴിഞ്ഞ ദിവസം ഗവർണർ കാലിക്കറ്റ് സർവകലാശാലയിലെത്തിയപ്പോൾ വലിയ പ്രതിഷേധമാണ് എസ്എഫ്‌ഐ നടത്തിയത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. ഗവർണർക്കെതിരെ ഇന്ന് പ്രതിഷേധിക്കില്ലെന്ന് എസ്എഫ്‌ഐ നേരത്തേ അറിയിച്ചിരുന്നു. പകരം നാളെ സർവകലാശാലയിൽ എസ്എഫ്‌ഐ പ്രതിഷേധിക്കും.

TAGS :

Next Story