Quantcast

കേസ് നടത്താൻ സർവകലാശാലകളോട് പണം ചോദിച്ച് ഗവർണർ; 11 ലക്ഷം രൂപ നല്‍കണമെന്നാവശ്യപ്പെട്ട് കത്ത്

വിസി നിയമനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി കേസുകൾക്കാണ് തുക ആവശ്യപ്പെട്ടത്

MediaOne Logo

Web Desk

  • Updated:

    2025-09-18 03:25:33.0

Published:

18 Sept 2025 7:39 AM IST

കേസ് നടത്താൻ സർവകലാശാലകളോട് പണം ചോദിച്ച് ഗവർണർ; 11 ലക്ഷം രൂപ നല്‍കണമെന്നാവശ്യപ്പെട്ട് കത്ത്
X

തിരുവനന്തപുരം:കേസ് നടത്താൻ സർവകലാശാലകളോട് പണം ചോദിച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർ. വക്കീൽ ഫീസ് നൽകാനാണ് സർവകലാശാലകൾക്ക് നിർദേശം നൽകിയത്. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകൾക്ക് ഗവർണർ കത്തയച്ചു.

രണ്ട് സർവകലാശാലകളും ചേർന്ന് 11 ലക്ഷം രൂപയാണ് നൽകേണ്ടത്. വിസി നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിനെതിിരെ സുപ്രിംകോടതിയില്‍ നല്‍കിയ കേസുകൾക്കാണ് തുക ആവശ്യപ്പെട്ടത്.കേസുകൾക്ക് ചെലവായ തുക സർവകലാശാലകൾ നൽകണമെന്ന് രാജ്ഭവൻ അയച്ച കത്തില്‍ പറയുന്നു. രണ്ട് സർവകലാശാലകളും 5.5 ലക്ഷം രൂപ വീതം നൽകണമെന്നാണ് കത്തിലുള്ളത്.

updating


TAGS :

Next Story