സർക്കാർ പാനൽ തള്ളി ഗവർണർ; താത്കാലിക വി.സി നിയമനവുമായി മുന്നോട്ട്
കെടിയു , ഡിജിറ്റൽ വിസിമാരായി സിസാ തോമസിനെയും ശിവ പ്രസാദിനെയും വീണ്ടും നിയമിച്ചു

തിരുവനന്തപുരം:താത്കാലിക വി.സി നിയമനവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ മുന്നോട്ട്.കെടിയു , ഡിജിറ്റൽ വിസിമാരായി സിസ തോമസിനെയും ശിവ പ്രസാദിനെയും വീണ്ടും നിയമിച്ചു. സർക്കാർ പാനൽ തള്ളിയാണ് ഗവർണറുടെ നടപടി. സുപ്രിം കോടതി ഉത്തരവിന് പിന്നാലെയാണ് ഗവർണറുടെ ഇടപെടൽ.
ഉടൻ സ്ഥിരം വിസിമാരെ നിയമിക്കണമെന്നും അതുവരെ താൽക്കാലിക വി സിമാർക്ക് തുടരാമെന്നുമായിരുന്നു സുപ്രിം കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നത്. സ്ഥിരം വി സി നിയമനത്തിന് വർണർ വിജ്ഞാപനം ഇറക്കണമെന്നും കോടതി നിർദേശം നല്‍കിയിരുന്നു.സ്ഥിരം വിസി നിയമനത്തിന് സർക്കാറും ഗവർണറും യോജിച്ച് പ്രവർത്തിക്കണമെന്നും കോടതി പറഞ്ഞിരുന്നു.എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ അവഗണിച്ചാണ് ഗവര്‍ണറുടെ പുതിയ നീക്കം.
Next Story
Adjust Story Font
16

