Quantcast

നയപ്രഖ്യാപനത്തിനിടെ പ്രതിപക്ഷ നേതാവിനെ ശകാരിച്ച് ഗവർണർ

യപ്രഖ്യാപനപ്രസംഗത്തിൽ ഒപ്പിടാൻ ഗവർണർ വിസമ്മതിച്ച ശേഷമുണ്ടായ പ്രതിസന്ധികൾക്കിടെയാണ് സഭ സമ്മേളനം ആരംഭിക്കുന്നത്

MediaOne Logo

Web Desk

  • Published:

    18 Feb 2022 3:47 AM GMT

നയപ്രഖ്യാപനത്തിനിടെ പ്രതിപക്ഷ നേതാവിനെ ശകാരിച്ച് ഗവർണർ
X

നയപ്രഖ്യാപനത്തിനിടെ പ്രതിപക്ഷ നേതാവിനെ ശകാരിച്ച് ഗവർണർ. നയപ്രഖ്യാപനത്തിന് നിയമസഭയിലെത്തിയ ഗവർണർക്കുനേരെ ഗോ ബാക്ക് വിളിയുമായി പ്രതിപക്ഷം എത്തിയിരുന്നു. ഇതിനാണ് ഗവർണറുടെ ശകാരം.നയപ്രഖ്യാപനപ്രസംഗത്തിൽ ഒപ്പിടാൻ ഗവർണർ വിസമ്മതിച്ച ശേഷമുണ്ടായ പ്രതിസന്ധികൾക്കിടെയാണ് സഭ സമ്മേളനം ആരംഭിക്കുന്നത്. ഗവർണറുടെ നിലപാടിൽ പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉയർത്താനാണ് സാധ്യത.രണ്ട് ഘട്ടമായി 14 ദിവസമാണ് സഭ ചേരുക. ലോകായുക്ത നിയമഭേദഗതി അടക്കമുള്ള വിവാദ വിഷയങ്ങൾ സഭയിൽ ഉയർന്ന് വരും.

നയപ്രഖ്യാപനത്തിന് ശേഷം സഭ പിരിയും. തിങ്കളാഴ്ച ചേരുന്ന നിയമസഭ പി.ടി തോമസ് എം.എൽ.എയ്ക്ക് ചരമോപചാരം അർപ്പിക്കും. 22 മുതൽ 24 വരെ നയപ്രഖ്യാപനത്തിൻമേലുള്ള നന്ദിപ്രമേയ ചർച്ച നടക്കും. 24ന് പിരിയുന്ന സഭ സി.പി.എം സംസ്ഥാന സമ്മേളനത്തിന് ശേഷം മാർച്ച് 11ന് ബജറ്റ് അവതരണത്തോടെ പുനരാരംഭിക്കും.

അതേസമയം, തുടർച്ചയായി സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാൻ സി.പി.എം.ഗവർണർ രാഷ്ട്രീയം കളിക്കുകയാണെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. തൽക്കാലം സംയമനം പാലിക്കാനും പിന്നീട് ഗവർണർക്ക് ഉചിതമായ മറുപടി നൽകാനുമാണ് തീരുമാനം. സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നും തുടരും. ചാൻസലർ വിവാദം, ലോകായുക്ത ഓർഡിനൻസ്, നയപ്രഖ്യാപന പ്രസംഗം എന്നിവയിൽ ഗവർണറുടെ നിലപാടിൽ കുരുങ്ങി വെള്ളം കുടിക്കുകയാണ് സർക്കാർ. ഗവർണർ വിലപേശൽ രാഷ്ട്രീയം കളിക്കുകയാണെന്നാണ് ഇന്നലെ സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടായ വിലയിരുത്തൽ. കഴിഞ്ഞ ദിവസം നയപ്രഖ്യാപനത്തിൽ ഒപ്പിടാൻ ഗവർണർ സർക്കാരിന് മുന്നിൽ ഉപാധികൾ വെച്ചിരുന്നു. ഇതിന് പിന്നാലെ പൊതുഭരണ സെക്രട്ടറി ജ്യോതി ലാലിനെ സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെയാണ് ഗവർണർ നയപ്രഖ്യാപനത്തിൽ ഒപ്പിട്ടത്.

ഇതു സർക്കാരിനും പാർട്ടിക്കുമുണ്ടാക്കിയ ക്ഷീണവും നാണക്കേടും ചെറുതല്ല. സമാനമായ സാഹചര്യങ്ങൾ ഇനിയും ആവർത്തിക്കാമെന്നും ഭരണം സുഖകരമാകില്ലെന്നും സി.പി.എം കണക്കുകൂട്ടുന്നു. തൽക്കാലം നയപ്രഖ്യാപന പ്രസംഗത്തെ ബാധിക്കുന്ന പരസ്യനിലപാടിലേക്ക് സർക്കാർ നീങ്ങരുതെന്ന് നേതാക്കൾ ധാരണയിലെത്തി. ഗവർണറെ കൂടുതൽ പ്രകോപിപ്പിച്ചാൽ ബജറ്റ് സമ്മേളനം കലങ്ങും. പ്രതിപക്ഷത്തിനുള്ള വടിയുമാകും. എന്നാൽ വൈകാതെ ഗവർണർക്ക് ഉചിതമായ മറുപടി നൽകണം. നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദിപ്രമേയ ചർച്ചയിൽ തന്നെ ഗവർണർക്ക് വിമർശനമുണ്ടാകും. ബി.ജെ.പി നിർദേശപ്രകാരമാണ് ഗവർണർ നീങ്ങുന്നതെന്നാണ് സി.പി.എം കരുതുന്നത്.

TAGS :

Next Story