Quantcast

പ്രതിപക്ഷം എങ്ങനെ പ്രവർത്തിക്കണമെന്ന് ആർ.എസ്.എസ് ഏജന്റായ ഗവർണർ ഉപദേശിക്കേണ്ട- വി.ടി ബൽറാം

പ്രതിപക്ഷ നേതാവ് എങ്ങനെ പ്രവർത്തിക്കണമെന്ന് മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കണ്ടുപഠിക്കണമെന്ന് നേരത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിമർശിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    19 Feb 2022 11:35 AM GMT

പ്രതിപക്ഷം എങ്ങനെ പ്രവർത്തിക്കണമെന്ന് ആർ.എസ്.എസ് ഏജന്റായ ഗവർണർ ഉപദേശിക്കേണ്ട- വി.ടി ബൽറാം
X

കേരളത്തിലെ പ്രതിപക്ഷം എങ്ങനെ പ്രവർത്തിക്കണമെന്ന് ആർ.എസ്.എസ് ഏജന്റായ ആരിഫ് മുഹമ്മദ് ഖാൻ ഉപദേശിക്കേണ്ടെന്ന് വി.ടി ബൽറാം. നിങ്ങളുടെ ഉപദേശത്തിനും ഒത്തുകളിക്കുമൊക്കെ നിന്നുതരുന്നയാൾ താമസിക്കുന്നത് കന്റോൺമെന്റ് ഹൗസിലല്ല, ക്ലിഫ് ഹൗസിലാണെന്നും ബൽറാം ഫേസ്ബുക്ക് കുറിപ്പിൽ വിമർശിച്ചു.

പ്രതിപക്ഷ നേതാവ് എങ്ങനെ പ്രവർത്തിക്കണമെന്ന് മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കണ്ടുപഠിക്കണമെന്ന് നേരത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിമർശിച്ചിരുന്നു. പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്ത് പരിചയമില്ലാത്തയാണ് സതീശനെന്നും ഗവർണർ പറഞ്ഞു. താൻ കോൺഗ്രസ്സുകാരനാണെന്നും അഞ്ച് പാർട്ടി മാരിയ ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശം തനിക്ക് വേണ്ടെന്നും ഇതിനോട് വി.ഡി സതീശൻ പ്രതികരിക്കുകയും ചെയ്തു.

കേരളത്തിൽ ബി.ജെ.പി നേതാക്കളുടെ ആവശ്യം ഇല്ലാതായി. അവരുടെ പണി ഗവർണറാണ് ചെയ്യുന്നത്. നയപ്രഖ്യാപനം നടത്തിയില്ലായിരുന്നെങ്കിൽ ഗവർണർക്ക് രാജിവയ്‌ക്കേണ്ടി വന്നേനെ. മുഖ്യമന്ത്രി ഗവർണറെ രക്ഷിക്കുകയാണ് ചെയ്തതെന്നും സതീശൻ കുറ്റപ്പെടുത്തി.

അപമാനിക്കുന്നതിനും അവഹേളിക്കുന്നതിനും പകരം മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയിൽനിന്നും രമേശ് ചെന്നിത്തലയിൽനിന്നും പഠിക്കണമെന്നാണ് പ്രതിപക്ഷ നതോവ് വി.ഡി സതീശനോട് ഞാൻ പറഞ്ഞത്. വി.ഡി സതീശൻ പരിചയമില്ലാത്തയാളാണ്. വിനയപൂർവമുള്ള ഉപദേശമാണ് ഞാൻ നൽകിയത്. എന്നോട് രാജിവയ്ക്കാൻ ആവശ്യപ്പെടാൻ പ്രതിപക്ഷ നേതാവിന് അവകാശമില്ലെന്നും ഇന്നു വൈകീട്ട് വി.ഡി സതീശന്റെ വിമർശനത്തോട് പ്രതികരിച്ച് ഗവർണർ വ്യക്തമാക്കി.

TAGS :

Next Story