Quantcast

'കേരള യൂനി. സെനറ്റ് യോഗവും അജണ്ടയും അട്ടിമറിക്കാൻ ശ്രമിച്ചു'; മന്ത്രി ബിന്ദുവിനെതിരെ നടപടി ആവശ്യപ്പെട്ട് ഗവർണറുടെ നോമിനികൾ

മന്ത്രി കേരള യൂനിവേഴ്‌സിറ്റി സെനറ്റ് യോഗത്തിൽ അധ്യക്ഷത വഹിച്ചത് നിയമവിരുദ്ധമാണെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്

MediaOne Logo

Web Desk

  • Updated:

    2024-02-18 11:38:23.0

Published:

18 Feb 2024 9:47 AM GMT

കേരള യൂനി. സെനറ്റ് യോഗവും അജണ്ടയും അട്ടിമറിക്കാൻ ശ്രമിച്ചു; മന്ത്രി ബിന്ദുവിനെതിരെ നടപടി ആവശ്യപ്പെട്ട് ഗവർണറുടെ നോമിനികൾ
X

തിരുവനന്തപുരം: മന്ത്രി ആർ. ബിന്ദുവിനെതിരെ നടപടി ആവശ്യപ്പെട്ട് ഗവർണറുടെ നോമിനികൾ. കേരള സർവകലാശാല സെനറ്റിലെ 11 നോമിനികളാണ് മന്ത്രിക്കെതിരെ ഗവർണർക്കു പരാതി നൽകിയത്. സെനറ്റ് യോഗവും അജണ്ടയും അട്ടിമറിക്കാൻ മന്ത്രി ഇടപെട്ടുവെന്ന് ആരോപിച്ച ഇവർ ഇക്കാര്യത്തിൽ നടപടി വേണമെന്നും ആവശ്യപ്പെട്ടു.

ഉച്ചയോടെയാണ് രാജ്ഭവനിലെത്തി 11 പേരും ഗവർണറെ കണ്ടത്. തങ്ങൾ നിർദേശിച്ച ഡോ. എം.സി.കെ നായരെ സെർച്ച് കമ്മിറ്റി അംഗം ആക്കണമെന്നും ഗവർണറുടെ നോമിനികൾ ആവശ്യപ്പെട്ടിട്ടുണ്ട്. കേരള വി.സി മോഹനൻ കുന്നുമ്മലും രാജ്ഭവനിലെത്തിയിട്ടുണ്ട്. വി.സിയും ഗവർണറും തമ്മിലുള്ള കൂടിക്കാഴ്ചയും തുടരുകയാണ്. മന്ത്രി ബിന്ദു യോഗത്തിൽ അധ്യക്ഷത വഹിച്ചത് നിയമവിരുദ്ധമാണെന്നും രജിസ്ട്രാർക്കും പി.ആർ.ഒയ്ക്കുമെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതിനിടെ, സെനറ്റ് യോഗം റദ്ദാക്കിയേക്കുമെന്നും റിപ്പോർട്ടുണ്ട്. ഇതു സംബന്ധിച്ച് ചാൻസലർ നിയമോപദേശം തേടിയിട്ടുണ്ട്. പ്രമേയം പാസാക്കിയത് നിയമവിരുദ്ധമാണെന്നും വി.സി ഒപ്പിടാത്ത മിനുട്‌സിനു സാധുതയില്ലെന്നുമാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. മന്ത്രിയുടെ ഇടപെടലിൽ നിയമപരമായി നീങ്ങാനും രാജ്ഭവൻ ആലോചിക്കുന്നുണ്ട്. വി.സിയുടെ റിപ്പോർട്ടിനുശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക.

Summary: Governor's nominees demand action against the Minister R Bindu for allegedly trying to sabotage Kerala University Senate meeting and agenda

TAGS :

Next Story