Quantcast

തൃശൂരിൽ ക്ലാസ് നടക്കുന്നതിനിടെ സ്‌കൂളിന്റെ മേൽക്കൂര തകർന്നുവീണു

തിരുവില്വാമല ജി.എൽ.പി സ്‌കൂളിലാണ് അപകടം

MediaOne Logo

Web Desk

  • Updated:

    2024-01-05 11:05:16.0

Published:

5 Jan 2024 9:20 AM GMT

Malayalam breaking news
X

തൃശൂർ: തിരുവില്വാമലയിൽ സർക്കാർ സ്‌കൂള്‍ കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്നു. ജി.എൽ.പി സ്‌കൂളിന്റെ സീലിങ് ആണ് അടർന്നുവീണത്. അപകടം നടന്ന സ്ഥലത്ത് കുട്ടികളില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.

ഇന്നു രാവിലെ പത്തരയ്ക്കാണു സംഭവം. ക്ലാസ് നടക്കുന്നതിനിടെയാണ് പ്രീപ്രൈമറി വിഭാഗം ക്ലാസ്മുറിയില്‍ അപകടമുണ്ടായത്. ഓട് ഉൾപ്പെടെ മേൽക്കൂരയിൽനിന്ന് അടർന്നുവീഴുകയായിരുന്നു. കുട്ടികൾ ഇരിന്നതിന്റെ മറ്റൊരു ഭാഗത്താണ് അപകടമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല.

Summary: Roof of Govt. LP school building collapsed in Thrissur's Thiruvilwamala

TAGS :

Next Story