തിരുവനന്തപുരത്ത് മുത്തച്ഛനെ ചെറുമകൻ കുത്തിക്കൊന്നു
ഇടിഞ്ഞാർ സ്വദേശി രാജേന്ദ്രനെയാണ് ചെറുമകൻ സന്ദീപ് കൊലപ്പെടുത്തിയത്

തിരുവനന്തപുരം: തിരുവനന്തപുരം പാലോട് ഇടിഞ്ഞാറിൽ മുത്തച്ഛനെ ചെറുമകൻ കുത്തിക്കൊന്നു. ഇടിഞ്ഞാർ സ്വദേശി രാജേന്ദ്രനെയാണ് ചെറുമകൻ സന്ദീപ് കൊലപ്പെടുത്തിയത്. സന്ദീപിനെ പാലോട് പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതി മദ്യലഹരിയിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് കലാശിച്ചതെന്നും പൊലീസ് കൂട്ടിച്ചേർത്തു.
Next Story
Adjust Story Font
16

