Quantcast

കെ.പി.സി.സി പുനസ്സംഘടനയിൽ ഗ്രൂപ്പുകൾക്ക് അതൃപ്തി

MediaOne Logo

Web Desk

  • Published:

    15 Oct 2021 12:14 PM GMT

കെ.പി.സി.സി പുനസ്സംഘടനയിൽ ഗ്രൂപ്പുകൾക്ക് അതൃപ്തി
X

കെ.പി.സി.സി പുനസ്സംഘടനയിൽ ഗ്രൂപ്പുകൾക്ക് അതൃപ്തി. പുനസ്സംഘടനയെകുറിച്ച് ഒന്നും അറിയില്ലെന്ന് വർക്കിങ് പ്രസിഡന്റുമാർ പറഞ്ഞു. മൂന്നുപേർ ചേർന്നാണ് എല്ലാം തീരുമാനിക്കുന്നതെന്നാണ് എ,ഐ ഗ്രൂപ്പുകളുടെ പരാതി. പട്ടികയുടെ ചർച്ചക്കായി ഹൈക്കമാൻഡ് പ്രതിനിധികൾ ബന്ധപ്പെട്ടാൽ മുതിർന്ന നേതാക്കൾ അതൃപ്തി അറിയിക്കും.


ഡി.സി.സി അധ്യക്ഷന്മാരെ തെരഞ്ഞെടുത്തപ്പോൾ വർക്കിങ് പ്രസിഡന്റുമാരെ വിശ്വാസത്തിലെടുത്താണ് കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും തീരുമാനമെടുത്തത്. അതിനാൽ വർക്കിങ് പ്രസിഡന്റുമാർക്ക് അതൃപ്‌തിയുണ്ടായിരുന്നില്ല. എന്നാൽ, പുനസ്സംഘടനയിൽ ഇവർ അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു. പുനസ്സംഘടനയെക്കുറിച്ച് തങ്ങൾക്ക് ഒന്നും അറിയില്ലെന്നാണ് വർക്കിങ് പ്രസിഡന്റുമാർ വ്യക്തമാക്കുന്നത്. അന്തിമ പട്ടികയെക്കുറിച്ച് അറിയില്ലെന്നാണ് എ.ഐ ഗ്രൂപ്പ് നേതാക്കൾ പറയുന്നത്. കൂടിയാലോചനകൾ ഒന്നും നടക്കുന്നില്ല. മൂന്ന് പേര് ചേർന്നാണ് എല്ലാം തീരുമാനിക്കുന്നത്.


TAGS :

Next Story