Quantcast

'അമ്പലപ്പുഴയില്‍ തീവ്രവാദ സംഘടനകളുടെ സാന്നിധ്യം, കലാപമുണ്ടാക്കാന്‍ ശ്രമം': ഗുരുതര പരാതിയുമായി ജി.സുധാകരന്‍

അമ്പലപ്പുഴ ഡിവൈഎസ്പിക്കാണ് സുധാകരൻ പരാതി നൽകിയത്

MediaOne Logo

Web Desk

  • Published:

    7 April 2026 3:35 PM IST

അമ്പലപ്പുഴയില്‍ തീവ്രവാദ സംഘടനകളുടെ സാന്നിധ്യം, കലാപമുണ്ടാക്കാന്‍ ശ്രമം: ഗുരുതര പരാതിയുമായി ജി.സുധാകരന്‍
X

ആലപ്പുഴ: അമ്പലപ്പുഴയില്‍ തെരഞ്ഞെടുപ്പ് ദിവസം സിപിഎം സഹായത്തോടെ എസ്ഡിപിഐ കലാപത്തിന് ശ്രമിക്കുന്നുവെന്ന പരാതിയുമായി ജി.സുധാകരന്‍. അമ്പലപ്പുഴ ഡിവൈഎസ്പിക്കാണ് സുധാകരന്‍ പരാതി നല്‍കിയത്. സിപിഎം-എസ്ഡിപിഐ ജില്ലാ സെക്രട്ടറിമാര്‍ക്കെതിരെ പേരെടുത്ത് പറഞ്ഞാണ് പരാതി.

മണ്ഡലത്തില്‍ സുതാര്യവും സമാധാനപരവുമായി തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനും സ്ഥാനാര്‍ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെയുള്ള ഭീഷണികള്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി. സുധാകരനായി മണ്ഡലത്തിന്റെ പല ഭാഗങ്ങളിലായി പ്രദര്‍ശിപ്പിച്ച പോസ്റ്ററുകളും ബോര്‍ഡുകളും എതിര്‍കക്ഷികള്‍ വ്യാപകമായി നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും സോഷ്യല്‍മീഡിയയിലൂടെ സ്ഥാനാര്‍ഥിയെ വ്യക്തിഹത്യ നടത്തുകയാണെന്നും പരാതിയിലുണ്ട്. സിപിഎം-എസ്ഡിപിഐ നേതാക്കളുടെ പേരുകള്‍ പരാതിയില്‍ എടുത്തുപറയുന്നുമുണ്ട്. സംഭവത്തിൽ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

TAGS :

Next Story