Quantcast

നിളനാഥിനും ആമി കാർത്തികക്കും ഗുരുഗോപിനാഥ് അവാർഡ്

കേരളനടനത്തിന്റെ ഉപജ്ഞാതവും കേരള കലാമണ്ഡലത്തിലെ ആദ്യ ബാച്ചിലെ വിദ്യാർഥിയുമായ ഗുരുഗോപിനാഥിന്റെ പേരിൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി, സർവകലാശാല വിഭാഗത്തിൽ കേരളനടനത്തിൽ മികച്ച വിജയം നേടുന്നവർക്കാണ് അവാർഡ്.

MediaOne Logo

Web Desk

  • Published:

    12 July 2025 9:16 AM IST

Gurugopinath Award for Nilanath and Ami Karthika
X

കോഴി​ക്കോട്: നടനകലാനിധി ഗുരുഗോപിനാഥ് ട്രസ്റ്റിന്റെ 2025ലെ നടനതിലകം അവാർഡ് നിളനാഥിനും ആമി കാർത്തികക്കും സമ്മാനിച്ചു. കേരളനടനത്തിന്റെ ഉപജ്ഞാതവും കേരള കലാമണ്ഡലത്തിലെ ആദ്യ ബാച്ചിലെ വിദ്യാർഥിയുമായ ഗുരുഗോപിനാഥിന്റെ പേരിൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി, സർവകലാശാല വിഭാഗത്തിൽ കേരളനടനത്തിൽ മികച്ച വിജയം നേടുന്നവർക്കാണ് അവാർഡ്. ഹൈസ്കൂൾ വിഭാഗത്തിൽ ആമി കാർത്തികക്കും ഹയർസെക്കൻഡറി വിഭാഗത്തിൽ നിളാനാഥിനുമാണ് അവാർഡ്. കേരള കലാമണ്ഡലത്തിന്റെ സഹകരണ​ത്തോടെ കലാമണ്ഡലത്തിൽ നടന്ന ചടങ്ങിൽ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവള്ളൂർ മുരളി പുരസ്കാരം നൽകി.

18 സംസ്ഥാനങ്ങളിലും മൂന്നു വിദേശ രാഷ്ട്രങ്ങളിലും നൃത്തമവതരിപ്പിച്ച നിളാനാഥ് സംസ്ഥാന സ്കൂൾ കലോൽത്സവങ്ങളിലും എ ഗ്രേഡ് നേടിയിട്ടുണ്ട്. കോഴിക്കോട് ദേവഗിരി കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ് നിളനാഥ്. ആംഗ്ലോ ഇന്ത്യൻസ് സ്കൂൾ പ്ലസ്‍വൺ വിദ്യാർഥിനിയാണ് ആമി കാർത്തിക. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കേരള നടനത്തിൽ രണ്ടു തവണ എ ഗ്രേഡ് നേടിയിട്ടുണ്ട് ആമി കീർത്തന.

ഗുരുഗോപിനാഥ് ട്രസ്റ്റ് പ്രസിഡന്റ് മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, കലാമണ്ഡലം വൈസ് ചാൻസലർ പ്രഫ.ബി. അനന്തകൃഷ്ണൻ, പ്രഫ.നന്തൻകോട് വിനയചന്ദ്രൻ, ഡോ.എം.ജി.ശശിഭൂഷൺ, ​പ്രഫ. എസ്. ലേഖ തങ്കച്ചി, കേരള കലാമണ്ഡലം രജിസ്ട്രാർ രാജേഷ് കുമാർ, വള്ളത്തോൾ കെ. രവീന്ദ്രൻ നായർ, കലാമണ്ഡലം സത്യവ്രതൻ, ഡോ.കെ.ആർ.രാജീവ്, ട്രസ്റ്റ് ജനറൽ സെക്രട്ടറി വി.കെ. ചെല്ലപ്പൻ നായർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

TAGS :

Next Story