Quantcast

ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ റീൽസ് ചിത്രീകരണം; നാളെ ശുദ്ധികർമം നടത്താൻ തീരുമാനം

അഹിന്ദുക്കൾക്ക് വിലക്കുള്ള ക്ഷേത്രത്തിൽ സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ജാസ്മിൻ ജാഫർ റീൽസ് ചിത്രീകരിച്ചതിനെ തുടർന്നാണ് ശുദ്ധികർമ്മം

MediaOne Logo

Web Desk

  • Updated:

    2025-08-25 15:12:13.0

Published:

25 Aug 2025 5:29 PM IST

ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ റീൽസ് ചിത്രീകരണം; നാളെ ശുദ്ധികർമം നടത്താൻ തീരുമാനം
X

തൃശൂർ: ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ റീൽസ് ചിത്രീകരിച്ചതിനെ തുടർന്ന നാളെ ശുദ്ധികർമങ്ങൾ നടത്താൻ തീരുമാനം. അഹിന്ദുക്കൾക്ക് വിലക്കുള്ള ക്ഷേത്രക്കുളത്തിൽ സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ജാസ്മിൻ ജാഫർ റീൽസ് ചിത്രീകരിച്ചതിനെ തുടർന്നാണ് ശുദ്ധികർമം.

റീൽസ് ചിത്രീകരിച്ചതിനെതിരെ ഗുരുവായൂർ ദേവസ്വം പരാതിയും നൽകിയിരുന്നു. അശുദ്ധിയായതിനാൽ ശുദ്ധികർമങ്ങൾ നടക്കുന്നതുമൂലം ആഗസ്റ്റ് 26ന് കാലത്ത് അഞ്ചുമുതൽ ഉച്ചവരെ ദർശന നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ദേവസ്വം അറിയിച്ചു. പുണ്യാഹകർമങ്ങൾ കഴിഞ്ഞ ശേഷം വൈകുന്നേരം മാത്രമേ ഭക്തജനങ്ങൾക്ക് ദർശനത്തിനായി നാലമ്പലത്തിനകത്തേക്ക് പ്രവേശനം ഉണ്ടായിരിക്കുകയുള്ളു.

TAGS :

Next Story