Quantcast

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം; കണ്ണൂർ സ്വദേശിനി അറസ്റ്റിൽ

കണ്ണൂർ മുണ്ടയാട് സ്വദേശിനി അഫ്സീനയാണ് അറസ്റ്റിലായത്

MediaOne Logo

Web Desk

  • Published:

    1 Sep 2023 1:58 PM GMT

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം; കണ്ണൂർ സ്വദേശിനി അറസ്റ്റിൽ
X

കോഴിക്കോട്: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. പരാതിക്കാരിയുടെ സുഹൃത്ത് കൂടിയായ കണ്ണൂർ മുണ്ടയാട് സ്വദേശിനിയായ അഫ്സീന പി.പി യാണ് അറസ്റ്റിലായത്. കോഴിക്കോട് കാരപ്പറമ്പിലുളള ഫ്ലാറ്റിൽ വെച്ചാണ് യുവതിയെ പീഡിപ്പിച്ചത്.

കഴിഞ്ഞ മാർച്ചിലാണ് സംഭവം. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി ഫ്ലാറ്റിലെത്തിച്ച ശേഷം അഫ്സീനയുടെ സുഹൃത്തുക്കള്‍ ചേർന്ന് പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. അഫ്‌സീന ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് ടൌണ്‍ എ.സി.പി അറസ്റ്റ് രേഖപ്പെടുത്തിയത്. മൂന്ന് പേർ നേരത്തേ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. മലപ്പുറം സ്വദേശികളായ അബൂബക്കർ, സൈദലവി, ഷമീം എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്‌

TAGS :

Next Story