Quantcast

കോഴിക്കോട് ഖാസിക്കെതിരായ പീഡനക്കേസ്; ആരോപണം തള്ളി ഖാസിയുടെ ഓഫീസ്

പരാതി സമ്മർദ തന്ത്രത്തിന്റെ ഭാഗം മാത്രമാണെന്നും പൊതുജനം തെറ്റിദ്ധരിക്കരുതെന്നും വിശദീകരണക്കുറിപ്പ്

MediaOne Logo

Web Desk

  • Updated:

    2022-10-15 04:34:59.0

Published:

15 Oct 2022 3:13 AM GMT

കോഴിക്കോട് ഖാസിക്കെതിരായ പീഡനക്കേസ്; ആരോപണം തള്ളി ഖാസിയുടെ ഓഫീസ്
X

കോഴിക്കോട്: കോഴിക്കോട് ഖാസിക്കെതിരെ കണ്ണൂർ സ്വദേശിനി നൽകിയ പരാതി വ്യാജമെന്ന് ഖാസിയുടെ ഓഫീസ്. രണ്ട് കുട്ടികളുടെ മാതാവായ പരാതിക്കാരി ആദ്യ ഭർത്താവുമായി ദാമ്പത്യജീവിതം നയിക്കുന്നതിനിടയിൽ വർഷങ്ങൾക്കു മുമ്പ് കാമുകനോടൊപ്പം ഇളയ കുട്ടിയുമായി ഒളിച്ചോടുകയും ബാംഗ്ലൂരിൽ പോയി ജീവിക്കുകയും ചെയ്‌തെന്നും ഖാസിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

വിവാഹ മോചന കരാർ ഉണ്ടാക്കാനാണ് യുവതി സമീപിച്ചത്.വിവാഹ മോചന കരാർ പ്രകാരമുള്ള തുക ഭർത്താവിൽ നിന്ന് ലഭിക്കാനുണ്ടായിരുന്നു. ഇതുമായി ബന്ധപെട്ട സമ്മർദ തന്ത്രമാണ് യുവതിയുടേതെന്നും പൊതുജനം തെറ്റിദ്ധരിക്കരുതെന്നും ഖാസിയുടെ ഓഫീസ് അറിയിച്ചു.

കോഴിക്കോട് ഖാസി ഓഫീസിന്റെ വിശദീകരണം

കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾക്കെതിരെ ഉയർന്ന ആരോപണം അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതും ആണെന്ന് കോഴിക്കോട് ഖാസി ഓഫീസ് അറിയിച്ചു. രണ്ട് കുട്ടികളുടെ മാതാവായ പരാതിക്കാരി ആദ്യ ഭർത്താവുമായി ദാമ്പത്യജീവിതം നയിക്കുന്നതിനിടയിൽ വർഷങ്ങൾക്കു മുമ്പ് കാമുകനോടൊപ്പം ഇളയ കുട്ടിയുമായി ഒളിച്ചോടുകയും ബാംഗ്ലൂരിൽ പോയി ജീവിക്കുകയും ചെയ്തു.

പിന്നീട് ആദ്യ ഭർത്താവ് വിവാഹമോചനം നടത്തുകയും കാമുകനെ വിവാഹം കഴിക്കുകയും ചെയ്തു. തന്റെ കൈവശമുള്ള ഭീമമായ തുകയും സ്വർണവും ചിലവഴിച്ചു തീർന്നതിന് ശേഷം ചാലിയം കരുവൻതിരുത്തിയിൽ താമസമാക്കിയ പരാതിക്കാരി ഇരുവരുമായുള്ള ബന്ധം തുടരാൻ സാധിക്കാത്ത സാഹചര്യത്തിൽ മഹല്ല് കമ്മിറ്റിയുമായും പിന്നീട് അവർ മുഖേന ഖാസിയുമായും ബന്ധപ്പെടുകയായിരുന്നു. തുടർന്ന് അഭിഭാഷകർ മുഖേന രണ്ടാം ഭർത്താവുമായും പരാതിക്കാരിയുമായും മധ്യസ്ഥ ചർച്ചകൾ നടത്തുകയും വിവാഹമോചനക്കരാർ തയ്യാറാക്കുകയും ചെയ്തു.

പരാതിക്കാരിക്ക് രണ്ടാം ഭർത്താവ് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നൽകി പ്രശ്നം പരിഹരിക്കണം എന്നായിരുന്നു വ്യവസ്ഥ. അതിലേക്ക് ഒരു ലക്ഷം രൂപ നൽകുകയും ബാക്കി പണം രണ്ടു വർഷത്തിനകം നൽകാമെന്നു വ്യവസ്ഥയാക്കുകയും ചെയ്തു. തുടർന്ന് കണ്ണൂരിലേക്ക് തിരിച്ചുപോയ പരാതിക്കാരിയെ കുറിച്ച് ഒരു വർഷത്തോളം വിവരമൊന്നും ഉണ്ടായിരുന്നില്ല.

ബാക്കി പണം ആവശ്യപ്പെട്ട് മധ്യസ്ഥന്മാരെ സമീപിക്കുകയും രണ്ടാം ഭർത്താവിൽ നിന്നും മധ്യസ്ഥന്മാർ പണം വാങ്ങിക്കൊടുക്കണം എന്ന് ആവശ്യപ്പെട്ട് നിരന്തരം മധ്യസ്ഥന്മാരെ ബന്ധപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

താമസിച്ചുകൊണ്ടിരുന്ന ഫ്ലാറ്റിൽ നിന്നും ഇറക്കി വിട്ടു എന്ന് പറഞ്ഞ് കഴിഞ്ഞ മാസം അവസാനം മധ്യസ്ഥന്മാരെ ബന്ധപ്പെട്ടിരുന്നു. ഇതിനായി രണ്ടാം ഭർത്താവുമായി പ്രശ്നം പരിഹരിക്കാൻ ശ്രമം നടക്കുന്നതിനിടയിലാണ് ഇപ്പോൾ വ്യാജപരാതിയുമായി ഇവർ രംഗത്ത് വന്നത്. ഇത് സമ്മർദ തന്ത്രത്തിന്റെ ഭാഗം മാത്രമാണെന്നും പൊതുജനം തെറ്റിദ്ധരിക്കരുതെന്നും ഖാസി ഓഫീസിൽ നിന്നും അറിയിച്ചു.

TAGS :

Next Story