Quantcast

പീഡനക്കേസ്: എം. മുകേഷ് എംഎൽഎയെ ചോദ്യം ചെയ്യൽ ആരംഭിച്ചു‌

ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്

MediaOne Logo

Web Desk

  • Published:

    24 Sept 2024 10:38 AM IST

Harassment Case: M. Mukesh started questioning MLA, latest news malayalam, പീഡനക്കേസ്: എം. മുകേഷ് എംഎൽഎയെ ചോദ്യം ചെയ്യൽ ആരംഭിച്ചു‌
X

കൊച്ചി: പീഡനക്കേസിൽ എം. മുകേഷ് എംഎൽഎയെ ചോദ്യം ചെയ്യൽ ആരംഭിച്ചു‌. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാതലത്തിൽ ഉയർന്നു വന്ന ലൈം​ഗികാരോപണങ്ങൾക്ക് പിന്നാലെ നിയമിച്ച പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. കൊച്ചിയിലെ തീരദേശ പൊലീസ് ആസ്ഥാനത്ത് വെച്ച് ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുളള സംഘമാണ് ചോദ്യം ചെയ്യുന്നത്.

ആലുവ സ്വദേശിയായ നടിയുടെ പരാതിയെ തുടർന്നുള്ള കേസിലാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. മരടിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്നാണ് നടിയുടെ പരാതി. കേസിൽ എറണാകുളം സെഷൻസ് കോടതി മുകേഷിന് നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എംഎൽഎ ആയതിനാൽ ഐഡന്റിഫിക്കേഷന്റെ ആവശ്യമില്ല, 2010ൽ നടന്ന സംഭവമായതിനാൽ അടിയന്തര തെളിവു ശേഖരണത്തിന്റെ ആവശ്യമില്ല എന്നിവ ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.

TAGS :

Next Story