Quantcast

'വിളിച്ചുവരുത്തി ബലമായി മുഖത്ത് ചുംബിച്ചു'; മുതിർന്ന ഡോക്ടർക്കെതിരെ വനിതാ ഡോക്ടറുടെ പീഡന പരാതി

ആരോഗ്യവകുപ്പ് ഡയറക്ടർക്കും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകിയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-09-01 05:09:09.0

Published:

1 Sept 2023 10:33 AM IST

docter
X

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ മുതിർന്ന ഡോക്ടർക്കെതിരെ വനിതാ ഡോക്ടറുടെ പീഡന പരാതി. സീനിയർ ഡോക്ടറായ ജി.മനോജിൽ നിന്ന് നേരിട്ട ദുരനുഭവം ഫേസ്ബുക്കിൽ പങ്കുവെച്ചു. 2019 ൽ ഹൗസ് സർജൻസി സമയത്ത് സീനിയർ ഡോക്ടർ ബലമായി മുഖത്ത് ചുംബിച്ചെന്നാണ് പരാതി. വൈകിട്ട് ഏഴുമണിയോട് കൂടി സ്വകാര്യ ക്ലിനിക്കിലേക്ക് വിളിച്ചുവരുത്തി ശരീരത്തിൽ കയറിപ്പിടിക്കുകയും ചുംബിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.

പിറ്റേ ദിവസം തന്നെ ഇതുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതർക്ക് പരാതി നൽകിയിട്ടും കാര്യമായ നടപടിയെടുത്തില്ല. ഇന്റേർഷിപ്പിന്റെ സർട്ടിഫിക്കറ്റിനെ ബാധിക്കുമെന്ന് പേടിച്ച് പിന്നീട് ഈ പരാതിയുമായി മുന്നോട്ട് പോയില്ലെന്നാണ് പറയുന്നത്. ഈ വർഷം ഡോ.ജി മനോജ് മറ്റൊരു ആശുപത്രിയിലേക്ക് ട്രാൻസ്ഫർ ആകുകയും പ്രമോഷൻ ലഭിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വീണ്ടും പരാതിയുമായി മുന്നോട്ട് വന്നതെന്നാണ് വനിതാ ഡോക്ടർ പറയുന്നത്.

ആരോഗ്യവകുപ്പ് ഡയറക്ടർക്കും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകിയിട്ടുണ്ട്. എന്നാൽ പരാതി ലഭിച്ചിട്ടില്ലെന്നും വനിതാ ഡോക്ടറുടെ പരാതി കിട്ടിയാൽ അത് പരിശോധിച്ച് പൊലീസിന് കൈമാറുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.


TAGS :

Next Story