മുതലപ്പൊഴിയില്‍ ഇന്ന് പൊഴി മുറിക്കും; അനുവദിക്കില്ലെന്ന് മത്സ്യത്തൊഴിലാളികള്‍
പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്ത് നീക്കും

തിരുവനന്തപുരം :മത്സ്യത്തൊഴിലാളികളുടെ ശക്തമായ പ്രതിഷേധത്തിനിടെ ഇന്ന് മുതലപ്പൊഴിയിലെ പൊഴി മുറിക്കും. ഇന്നലെ ചേർന്ന മന്ത്രി തല യോഗത്തിലാണ് അടിയന്തരമായി പൊഴിമുറിക്കാൻ മന്ത്രി സജി ചെറിയാൻ നിർദേശം നൽകിയത്.
ദുരന്തനിവാരണ നിയമപ്രകാരം കലക്ടർ ഉത്തരവ് നൽകിയതിനാൽ പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്ത് നീക്കിയേക്കും. പൊലീസിന്റെ നിയമനടപടി സംഘർഷത്തിലേക്ക് നയിക്കുമോ എന്ന് ജില്ലാ ഭരണകൂടത്തിന് ആശങ്കയുണ്ട്. പൊഴി മുറിക്കാൻ അനുവദിക്കില്ല എന്നാണ് മത്സ്യത്തൊഴിലാളികളുടെ നിലപാട്.
മണൽ മുഴുവനും നീക്കി പ്രശ്നം പരിഹരിക്കണമെന്ന് സംയുക്ത സമരസമിതി ആവശ്യപ്പെട്ടു. ഇന്നലെ മന്ത്രി സജി ചെറിയാന് നേതൃത്വത്തിൽ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. പൊഴി മുറിക്കാനായില്ലെങ്കിൽ പ്രദേശത്തെ അഞ്ചു പഞ്ചായത്തുകളിൽ വെള്ളം കയറുമെന്നാണ് ആശങ്ക.
Next Story
Adjust Story Font
16

