Quantcast

അമ്മയില്‍ നിന്നുള്ള രാജി; തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഹരീഷ് പേരടി

അമ്മയുടെ പ്രസിഡന്‍റിനേയും സെക്രട്ടറിക്കും രാജിക്കത്ത് അയച്ചു നൽകിയിരുന്നു. ഇരുവരും ഇത് വരെ വിളിച്ചിട്ടില്ലെന്നും ഹരീഷ് പേരടി ഫേസ് ബുക്കിൽ കുറിച്ചു.

MediaOne Logo

Web Desk

  • Updated:

    2022-05-07 04:51:45.0

Published:

7 May 2022 9:15 AM IST

അമ്മയില്‍ നിന്നുള്ള രാജി; തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഹരീഷ് പേരടി
X

വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്ത താരസംഘടനയുടെ നിലപാടിൽ പ്രതിഷേധിച്ചുള്ള രാജി തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നെന്ന് നടൻ ഹരീഷ് പേരടി. അമ്മയുടെ പ്രസിഡന്‍റിനേയും സെക്രട്ടറിക്കും രാജിക്കത്ത് അയച്ചു നൽകിയിരുന്നു. ഇരുവരും ഇത് വരെ വിളിച്ചിട്ടില്ലെന്നും ഹരീഷ് പേരടി ഫേസ് ബുക്കിൽ കുറിച്ചു.

പോസ്റ്റിന്‍റെ പൂര്‍ണരൂപം

അമ്മയില്‍ യിൽ നിന്ന് ഞാൻ രാജി ഫെയ്സ് ബുക്കിൽ മാത്രമല്ല പ്രഖ്യാപിച്ചത്...പ്രസിണ്ടണ്ടിനും ജനറൽ സെക്രട്ടറിക്കും പേർസണൽ നമ്പറിലേക്ക് രാജി അയച്ചു കൊടുത്തു... അമ്മക്ക് മെയിൽ ചെയ്യുകയും ചെയ്തു..ഈ രണ്ടുപേരും എന്നെ വിളിച്ചിട്ടില്ല...പക്ഷെ ഈ രാജി വാർത്ത അറിഞ്ഞനിമിഷം ആദ്യം എന്നെ വിളിച്ചത് സുരേഷേട്ടനാണ്...ഇദ്ദേഹത്തിന്റെ രാഷ്ട്രിയത്തെ ഞാൻ പലപ്പോഴും വിമർശിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം എന്നോട് പറഞ്ഞു" നിങ്ങളെ പോലെയൊരാൾ ഇതിൽ നിന്ന് വിട്ടു പോകരുത്..സംഘടനയുടെ ഉള്ളിൽ നിന്ന് പോരാടണം" എന്ന് ...ഇനി അതിനുള്ളിൽ നിൽക്കുന്നതിൽ ഒരു അർത്ഥവുമില്ലെന്ന് പറഞ്ഞ് എല്ലാ ബഹുമാനത്തോടെയും സ്നേഹപൂർവ്വം ഞാൻ സുരേഷേട്ടന്റെ വാക്കുകളെ നിരസിച്ചു...എങ്കിലും പല സൂപ്പർ നടൻമാർക്കും ഇല്ലാത്ത ഈ മനുഷ്യന്റെ മനുഷ്യത്വത്തോട് ഞാൻ നന്ദിയുള്ളവനാണ്...ഈ മനുഷ്യനെ ഓർക്കാതെ പോയാൽ അത് വലിയ നന്ദികേടാവും...അമ്മയിൽ നിന്ന് ഒഴിവാക്കാണം എന്ന് പറഞ്ഞത് രാജി അംഗീകരിക്കണം എന്ന് തന്നെയാണ് ...രാജി രാജിതന്നെയാണ്..അതിൽ മാറ്റമൊന്നുമില്ല.

TAGS :

Next Story