Quantcast

'ഞങ്ങൾക്ക് സ്വഭാവദൂഷ്യമുണ്ടെന്ന് പ്രചരിപ്പിച്ചു, നേതൃത്വം നീതികേട് കാണിച്ചു': മാധ്യമങ്ങൾക്കു മുമ്പിൽ ഹരിത നേതാക്കൾ

''ഈ വിഷയത്തില്‍ ഇടി മുഹമ്മദ് ബഷീര്‍, പികെ കുഞ്ഞാലിക്കുട്ടിയടക്കം പ്രമുഖ നേതാക്കളെയടക്കം സമീപിച്ചു ''

MediaOne Logo

Web Desk

  • Updated:

    2021-09-15 08:11:57.0

Published:

15 Sep 2021 7:16 AM GMT

ഞങ്ങൾക്ക് സ്വഭാവദൂഷ്യമുണ്ടെന്ന് പ്രചരിപ്പിച്ചു, നേതൃത്വം നീതികേട് കാണിച്ചു: മാധ്യമങ്ങൾക്കു മുമ്പിൽ ഹരിത നേതാക്കൾ
X

ഗുരുതര അധിക്ഷേപങ്ങൾക്ക് വിധേയരായതു കൊണ്ടാണ് പാർട്ടിക്ക് പരാതി നൽകിയതെന്ന് മുന്‍ ഹരിത നേതാക്കള്‍. പികെ നവാസ് തങ്ങളെ അപമാനിച്ചുവെന്നും കേൾക്കാൻ തയ്യാറാകണം എന്നതായിരുന്നു ആദ്യഘട്ടത്തിൽ ഞങ്ങളുടെ അഭ്യർത്ഥനയെന്നും അവര്‍ പറഞ്ഞു. ഈ വിഷയത്തില്‍ ഇടി മുഹമ്മദ് ബഷീര്‍, പികെ കുഞ്ഞാലിക്കുട്ടിയടക്കം പ്രമുഖ നേതാക്കളെയടക്കം സമീപിച്ചു. വലിയ തോതില്‍ സൈബർ അറ്റാക് നേരിടുന്നെന്നും പാർട്ടിക്ക് പരാതി കൊടുത്ത് 50 ദിവസം കഴിഞ്ഞാണ് വനിതാ കമ്മീഷനെ സമീപിച്ചതെന്നും മുഫീദ തസ്നി പറഞ്ഞു.

ഹരിതയുടെ പെൺകുട്ടികൾ പ്രസവിക്കാൻ താത്പര്യമില്ലാത്തവരാണെന്ന് എംഎസ്എഫ് നേതാക്കൾ പറഞ്ഞു നടന്നു. സൈബർ ഗുണ്ടയുടെ കയ്യിൽ ഞ്ഞങ്ങളുടെ ചിത്രങ്ങളും മറ്റും ഉണ്ടെന്ന് പറഞ്ഞു. മുന്‍ ഹരിത നേതാക്കള്‍ പറഞ്ഞു.



TAGS :

Next Story