Quantcast

വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ മൂന്ന് പ്രതികൾ ഹാജരായി

രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന മെഡിക്കൽ നെഗ്ലിജൻസ് വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

MediaOne Logo

Web Desk

  • Updated:

    2023-09-07 09:19:03.0

Published:

7 Sept 2023 12:07 PM IST

Harshina case accused arrested
X

കോഴിക്കോട്: ശസ്ത്രക്രിയക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ മൂന്ന് പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി. ഡോ. സി.കെ രമേശൻ, നഴ്‌സുമാരായ എം. രഹന, കെ.ജി മഞ്ജു എന്നിവരാണ് ഹാജരായത്. അന്വേഷണ ഉദ്യോഗസ്ഥനായ എ.സി.പി സുദർശന്റെ മുന്നിൽ ഹാജരായ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടു.

രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന മെഡിക്കൽ നെഗ്ലിജൻസ് വകുപ്പുകൾ ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കത്രിക കുടുങ്ങിയ കേസിൽ നാല് പ്രതികൾക്കാണ് പൊലീസ് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. ഒരാഴ്ചക്കുള്ളിൽ ഹാജരാകാനായിരുന്നു നോട്ടീസിൽ പറഞ്ഞിരുന്നത്. സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായത്.

രണ്ടാം പ്രതിയായ ഡോ. ഷഹന കോഴിക്കോട് വരാനുള്ള അസൗകര്യം ചൂണ്ടിക്കാട്ടി കോട്ടയത്താണ് ഹാജരായത്. കേസിൽ കരട് കുറ്റപത്രവും നിയമോപദേശവും കേസിന്റെ ഫയലും ഉൾപ്പെടെ സർക്കാരിലേക്ക് സമർപ്പിക്കും. അതിനുശേഷം വിചാരണക്കുള്ള അനുമതി തേടും.

TAGS :

Next Story