Quantcast

നീതിക്കായി വീണ്ടും തെരുവിലേക്ക്; സത്യാഗ്രഹ സമരം പുനരാരംഭിച്ച് ഹർഷിന

സർക്കാരിൽ നിന്നുള്ള നഷ്ടപരിഹാരം സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല

MediaOne Logo

Web Desk

  • Published:

    13 Feb 2025 5:40 PM IST

നീതിക്കായി വീണ്ടും തെരുവിലേക്ക്; സത്യാഗ്രഹ സമരം പുനരാരംഭിച്ച് ഹർഷിന
X

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രസവശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങി ദുരിതമനുഭവിച്ച ഹർഷിന നീതിക്കായി വീണ്ടും തെരുവിലേക്ക്. വൈകുന്ന നീതി അനീതിയാണ് എന്ന മുദ്രാവാക്യവുമായി കോഴിക്കോട് കിഡ്സൺ കോർണറിൽ നടന്ന സത്യാഗ്രഹ സമരം കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. പി വി അൻവറും സമരത്തിൽ പങ്കെടുത്തു.

നീതിക്കായി വർഷങ്ങളായി സമരം ചെയ്യുകയാണ് ഹർഷിന. സർക്കാരിൽ നിന്നുള്ള നഷ്ടപരിഹാരം സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. പ്രതികളുടെ വിചാരണയ്ക്ക് ഹൈക്കോടതിയിൽ നിന്ന് സ്റ്റേ ലഭിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഹർഷിന സമരവുമായി വീണ്ടും തെരുവിലേക്ക് ഇറങ്ങുന്നത്.

പ്ര​സ​വ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങുന്നത്. കോ​​ഴി​​ക്കോ​​ട് മെഡിക്കൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ​​ നിന്ന് ആണ് പിഴവ് സംഭവിച്ചതെ​​ന്ന് പൊ​​ലീ​​സ് അന്വേഷണത്തിൽ ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു. ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ രണ്ട് ഡോക്ടർമാരും ര​ണ്ട് ന​ഴ്‌സുമാ​രുമട​ക്കം നാ​ല് ​പേ​രെ പ്ര​തി​ ചേ​ർ​ത്ത് മെ​ഡി​ക്ക​ൽ കോ​ളേ​ജ് പൊ​ലീ​സ് 2023 ൽ ​കു​ന്ദ​മം​ഗ​ലം കോ​ട​തി​യി​ൽ കുറ്റപത്രം ​സ​മ​ർ​പ്പി​ച്ചു. എന്നാൽ വിചാരണ തുടരുന്നതി​നി​ടെ പ്ര​തി​ക​ൾ ഹൈ​ക്കോട​തി​യെ സ​മീ​പി​ക്കു​ക​യും സ്‌റ്റേ ​വാ​ങ്ങു​ക​യും ചെയ്തു. പ്രതികളുടെ വിചാരണയ്ക്ക് സ്റ്റേ ലഭിച്ചത് സർക്കാരിന്റെ അലംഭാവം മൂലമാണെന്ന് കെ. മുരളീധരൻ പറഞ്ഞു.

എട്ട് വർഷത്തോളമായി വേദന തിന്ന് ജീവിക്കുകയാണ് ഹർഷിന. നീതി ലഭിക്കുന്നതുവരെ ശക്തമായ സമരവുമായി മുന്നോട്ടു പോകാനാണ് ഇവരുടെ തീരുമാനം.

TAGS :

Next Story