Quantcast

'50 ലക്ഷം രൂപ നഷ്ടപരിഹാരം വേണം'; വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ വീണ്ടും സമരത്തിനൊരുങ്ങി ഹർഷിന

സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക അപര്യാപ്തമാണെന്നും വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർഷിന സമരം പുനഃരാരംഭിക്കുന്നത്

MediaOne Logo

Web Desk

  • Published:

    19 April 2023 3:46 PM GMT

Harshina strike passes 50 days in Kozhikode Medical college, Kozhikode Medical college Harshina protest, surgery scissors in stomach, Malayalam breaking news
X

ഹര്‍ഷിന

കോഴിക്കോട്: പ്രസവ ശാസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ വീണ്ടും സമരത്തിനൊരുങ്ങി ഹർഷിന. ആരോഗ്യമന്ത്രി പ്രഖ്യാപിച്ച നഷ്ടപരിഹാര തുക അപര്യാപ്തമാണെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് സമരം.

2022 സെപ്റ്റംബർ 17നാണ് തന്റെ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണം പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കുടുങ്ങിയ കത്രികയാണെന്ന് ഹർഷിന അറിയുന്നത്. തുടർന്ന് നിരവധി ഇടങ്ങളിൽ പരാതി നൽകുകയും നിരവധി സമരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. ഏഴു ദിവസത്തോളം നീണ്ട സമരം മന്ത്രി വീണാ ജോർജിന്റെ ഇടപെടൽ മൂലമായിരുന്നു അവസാനിപ്പിച്ചത്. എന്നാൽ നീതി ലഭ്യമാക്കാം എന്ന മന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെട്ടില്ല എന്ന് ഹർഷിന പറയുന്നു. നഷ്ടപരിഹാരത്തുകയായി 2 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്. എന്നാൽ സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക അപര്യാപ്തമാണെന്നും വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർഷിന സമരം പുനഃരാരംഭിക്കുന്നത്.

50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് ഹർഷിനയുടെ ആവശ്യം. അല്ലാത്തപക്ഷം മെയ് 22 മുതൽ മെഡിക്കൽ കോളേജിനു മുന്നിൽ സമരം ആരംഭിക്കുമെന്നും ഹർഷിന പറയുന്നു. 2017 നവംബർ 30നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹർഷിന പ്രസവ ശസ്ത്രക്രിയയ്ക്കായ് എത്തിയത്. ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റിൽ കുടുങ്ങിയെന്നാണ് ഹർഷിനയുടെ പരാതി. ആരോഗ്യമന്ത്രി നിയോഗിച്ച രണ്ട് അന്വേഷണ സമിതികളുടെ റിപ്പോർട്ടിലും കത്രിക കുടുങ്ങിയത് എവിടെ നിന്ന് എന്ന് വ്യക്തമായിരുന്നില്ല. തുടർന്ന് ആഭ്യന്തര അന്വേഷണ സമിതിയെ വിശദഅന്വേഷണത്തിനു നിയോഗിക്കുമെന്നു പറഞ്ഞെങ്കിലും അതും എങ്ങുമെത്തിയില്ല.



TAGS :

Next Story