Quantcast

വിസ്മയ അനുഭവിച്ചത് കൊടും പീഡനം, വിവാഹം കഴിഞ്ഞപ്പോള്‍ മുതല്‍ കിരണ്‍ ഉപദ്രവിച്ചിരുന്നു; ഐജി ഹര്‍ഷിത അട്ടല്ലൂരി

സ്ത്രീധനത്തിന്‍റെ പേരിൽ തന്നെയായിരുന്നു പീഡനം

MediaOne Logo

Web Desk

  • Updated:

    2022-05-23 06:50:20.0

Published:

23 May 2022 12:08 PM IST

വിസ്മയ അനുഭവിച്ചത് കൊടും പീഡനം, വിവാഹം കഴിഞ്ഞപ്പോള്‍ മുതല്‍ കിരണ്‍ ഉപദ്രവിച്ചിരുന്നു; ഐജി ഹര്‍ഷിത അട്ടല്ലൂരി
X

കൊല്ലം; ആത്മഹത്യ ചെയ്ത വിസ്മയ ഭര്‍ത്താവ് കിരണ്‍ കുമാറില്‍ നിന്നും നേരിട്ടത് കൊടുംപീഡനമായിരുന്നുവെന്ന് ഐജി ഹര്‍ഷിത അട്ടല്ലൂരി. സ്ത്രീധനത്തിന്‍റെ പേരിൽ തന്നെയായിരുന്നു പീഡനം. വിവാഹം കഴിഞ്ഞ തൊട്ടടുത്ത ദിവസം മുതല്‍ കിരണ്‍ ഉപദ്രവിച്ചിരുന്നുവെന്നും ഹര്‍ഷിത പറഞ്ഞു.

കല്യാണത്തിനു മുന്‍പേ തന്നെ പീഡനം തുടങ്ങിയിരുന്നു. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷമാകുന്നതിനു മുന്‍പ് തന്നെ പീഡനം സഹിക്കവയ്യാതെ കുട്ടി ആത്മഹത്യ ചെയ്തു. പ്രതിക്ക് പരമാവധി ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമൂഹത്തിന് നൽകുന്ന സന്ദേശമാകണം വിധി. സാക്ഷികളും ഡിജിറ്റൽ തെളിവുകളും നിർണായകമായി. പൊലീസിന്‍റെ പരിശ്രമം ഫലം കണ്ടുവെന്നും ഹര്‍ഷിത പറഞ്ഞു.



TAGS :

Next Story