വിദ്വേഷ പരാമര്‍ശക്കേസ്; ടി.ജി മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ്
മട്ടാഞ്ചേരിയിലെ വീട്ടിലാണ് പൊലീസെത്തിയത്

കൊച്ചി: വിദ്വേഷ പരാമര്‍ശക്കേസില്‍ ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടി.ജി മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ്. മട്ടാഞ്ചേരിയിലെ വീട്ടിലാണ് പൊലീസെത്തിയത്. കഴിഞ്ഞ അരമണിക്കൂറായി പൊലീസ് മോഹന്‍ദാസിന്റെ വീട്ടില്‍ തുടരുകയാണ്.
തിരുവനന്തപുരം സൈബര്‍ പൊലീസും മട്ടാഞ്ചേരി പൊലീസിന്റെ പ്രത്യേക സംഘവുമാണ് പരിശോധനയ്ക്ക് എത്തിയിരിക്കുന്നത്.
വിദ്വേഷ പരാമര്‍ശത്തില്‍ തിരുവനന്തപുരം സൈബര്‍ പൊലീസാണ് മോഹന്‍ദാസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ജിസ് മോന്റെ പരാതിയിലാണ് കേസ്
എന്നാല്‍ കേസെടുത്ത് പത്ത് ദിവസം പിന്നിട്ടിട്ടും പൊലീസ് ഇതുവരെ തുടര്‍നടപടികള്‍ സ്വീകരിച്ചിരുന്നില്ല. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും ഈ വിഷയത്തില്‍ കൃത്യമായ ഒരു മറുപടി നല്‍കാന്‍ സാധിച്ചിരുന്നില്ല. കേസെടുത്തിട്ടുണ്ടല്ലോ എന്ന് മാത്രമാണ് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്.
പൊലീസ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചതില്‍ അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്തതോടെ മോഹന്‍ദാസിനെതിരെ നടപടിയെടുക്കാത്തതില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസ് മോഹന്‍ദാസിന്റെ വീട്ടില്‍ എത്തിയത്.
ജന്തര്‍ മന്തറിലെ പ്രക്ഷോഭകരെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവിടുമെന്നും ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണ് ഡല്‍ഹിയിലെ സമരത്തിനെത്തിയ പെണ്‍കുട്ടികളെന്നുമായിരുന്നു മോഹന്‍ദാസിന്റെ വിവാദ പ്രസ്താവന.
Adjust Story Font
16

