Quantcast

വിദ്വേഷ പ്രസംഗം: പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് കോടതി

തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കി

MediaOne Logo

Web Desk

  • Updated:

    2025-07-16 12:43:00.0

Published:

16 July 2025 5:39 PM IST

വിദ്വേഷ പ്രസംഗം: പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് കോടതി
X

ഇടുക്കി: തൊടുപുഴയിലെ വിദ്വേഷ പ്രസംഗത്തില്‍ പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് കോടതി. തൊടുപുഴ പോലീസിന് തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേശം നല്‍കി. അടിയന്തരാവസ്ഥയുടെ വാര്‍ഷികവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്കിടെ ആയിരുന്നു പി. സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം.

നേരത്തെ വര്‍ഗീയ പരാമര്‍ശത്തില്‍ പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിയ്ക്ക് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. സമാന പരാമര്‍ശങ്ങള്‍ നടത്തിയതിന് നേരത്തെയും പി.സി ജോര്‍ജിനെതിരെ കേസെടുത്തതാണ്. എന്നാല്‍ കൃത്യമായ ശിക്ഷ നല്‍കാത്തത് കൊണ്ടാണ് പി.സി ജോര്‍ജ് തുടര്‍ച്ചയായി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് എന്ന് പരാതിയില്‍ സൂചിപ്പിച്ചിരുന്നു.

TAGS :

Next Story