വിദ്വേഷ പരാമര്‍ശം: പിസി ജോര്‍ജിനെതിരെ കേസെടുക്കാത്തത് നിയമോപദേശം ലഭിക്കാത്തതിനാലെന്ന് പൊലീസ്
പരാതി ലഭിച്ച ഉടന്‍ നടപടികള്‍ ആരംഭിച്ചിരുന്നുവെന്ന് പൊലീസ്

ഇടുക്കി: തൊടുപുഴയില്‍ നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ പിസി ജോര്‍ജ് നെതിരെ കേസെടുക്കാത്തത് നിയമപദേശം ലഭിക്കാത്തതിനാല്‍ എന്ന് പോലീസ്. പരാതി ലഭിച്ച ഉടന്‍ നടപടികള്‍ ആരംഭിച്ചിരുന്നു.
വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുകയും കേസെടുക്കുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ നിയമമോ ഉപദേശത്തിന് കൈമാറുകയും ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതേവരെ മറുപടി ലഭിച്ചിട്ടില്ല. ഇതാണ് കേസെടുക്കാന്‍ വൈകുന്നതെന്നാണ് പോലീസ് വിശദീകരിക്കുന്നത്.
അതേസമയം സംഭവത്തില്‍ സ്വീകരിച്ച നടപടികളെ പറ്റിയുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി എസ് അനീഷ് സമര്‍പ്പിച്ച സ്വകാര്യ അന്യായത്തിലാണ് കോടതിയുടെ നടപടി.
Next Story
Adjust Story Font
16

