Quantcast

ഒടുവിൽ പ്ലസ് വൺ അഡ്മിഷൻ; മീഡിയവണിന് നന്ദി പറഞ്ഞ് ഹയ അഷ്‌റഫ്

തന്നെ പിന്തുണച്ച മീഡിയവൺ അടക്കമുള്ള മാധ്യമങ്ങളോട് ഹയ നന്ദി പ്രകടിപ്പിച്ചു.

MediaOne Logo

Web Desk

  • Published:

    30 Jun 2023 10:48 AM IST

Haya Ashraf has got plus one admission
X

കോഴിക്കോട്: എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയിട്ടും അഡ്മിഷൻ ലഭിക്കാതിരുന്ന കോഴിക്കോട് ബാലുശ്ശേരി സ്വദേശി ഹയ അഷ്‌റഫിന് ഒടുവിൽ പ്ലസ് വൺ പ്രവേശനം ലഭിച്ചു. മൂന്നാം അലോട്ട്‌മെന്റിൽ ഹയ പഠിച്ച കൊക്കല്ലൂർ ഹയർ സെക്കൻഡറി സ്‌കൂളിലാണ് പ്രവേശനം ലഭിച്ചത്. ഹയയുടെ പ്ലസ് വൺ പ്രവേശന പ്രതിസന്ധി സംബന്ധിച്ച് മീഡിയവൺ വാർത്ത നൽകിയിരുന്നു.

എസ്.എസ്.എൽ.സി കാത്തിരുന്നതിനെക്കാൾ ടെൻഷനിലാണ് പ്ലസ് വൺ പ്രവേശനം കിട്ടുമോ എന്ന് കാത്തിരിക്കേണ്ടിവന്നതെന്ന് ഹയ പറഞ്ഞു. തന്നെ പിന്തുണച്ച മീഡിയവൺ അടക്കമുള്ള മാധ്യമങ്ങളോട് ഹയ നന്ദി പ്രകടിപ്പിച്ചു.

TAGS :

Next Story