Quantcast

സിവിക് ചന്ദ്രന്റെ ജാമ്യത്തിന് ഹൈക്കോടതി സ്റ്റേ; അറസ്റ്റ് പാടില്ല

മുൻകൂർ ജാമ്യാപേക്ഷ അനുവദിച്ച ഒന്നാമത്തെ പീഡന കേസിലാണ് കോടതി ഇടപെടൽ.

MediaOne Logo

Web Desk

  • Updated:

    2022-08-24 07:26:42.0

Published:

24 Aug 2022 7:22 AM GMT

സിവിക് ചന്ദ്രന്റെ ജാമ്യത്തിന് ഹൈക്കോടതി സ്റ്റേ; അറസ്റ്റ് പാടില്ല
X

ലൈം​ഗികാതിക്രമ കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യത്തിന് ഹൈക്കോടതി സ്റ്റേ. സർക്കാർ നൽകിയ ഹരജിയിലാണ് ഹൈക്കോടതി വിധി.

ജാമ്യം നൽ‌കിയ കീഴ്ക്കോടതി ഉത്തരവിനാണ് സ്റ്റേ. മുൻകൂർ ജാമ്യാപേക്ഷ അനുവദിച്ച ഒന്നാമത്തെ പീഡന കേസിലാണ് കോടതി ഇടപെടൽ.

ജസ്റ്റിസ് കൗസർ എടപ്പകത്താണ് ജാമ്യം ഇടക്കാല സ്റ്റേ ചെയ്തത്.

അതേസമയം സിവിക്കിനെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി നിർദേശിച്ചു. ഹരജിയിൽ പിന്നീട് വിശദമായ വാദം കേൾക്കും. കഴിഞ്ഞദിവസം പരാതിക്കാരിയുടെ ഹരജിയിൽ കോടതി സിവിക്കിന് കോടതി നോട്ടീസ് അയച്ചിരുന്നു. മുൻകൂർ ജാമ്യത്തിനെതിരെ മൂന്ന് ഹരജികളാണ് കോടതിയിലുള്ളത്.

രണ്ടാമത്തെ കേസിലുള്ള മുൻകൂർ ജാമ്യത്തിനെതിരായ ഹരജി ഇതുവരെ പരി​ഗണിച്ചിട്ടില്ല. പീഡന പരാതിയിൽ കോഴിക്കോട് സെഷൻസ് കോടതിയാണ് സിവിക്കിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നത്.

സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് വിവാദ പരാമർശങ്ങൾ നടത്തിയ ജഡ്ജിയെ സ്ഥലംമാറ്റിയിരുന്നു. കോഴിക്കോട് സെഷൻസ് ജഡ്ജി എസ്. കൃഷ്ണകുമാറിനെയാണ് മാറ്റിയത്.

കൊല്ലം ലേബർ കോടതിയിലേക്കാണ് പുതിയ നിയമനം. മഞ്ചേരി സെഷൻസ് ജഡ്ജിയെ കോഴിക്കോട്ടേക്ക് മാറ്റി ഹൈക്കോടതി ഉത്തരവിറക്കി. മുരളീകൃഷ്ണൻ എസ് ആണ് പുതിയ കോഴിക്കോട് സെഷൻസ് ജഡ്ജി.

മുൻകൂർ ജാമ്യം അനുവദിച്ച് ജഡ്ജി നടത്തിയ പരാമർശങ്ങൾ വൻ‌ വിവാദമായിരുന്നു. പരാതിക്കാരി ലൈംഗികപ്രകോപനമുണ്ടാക്കുന്ന തരത്തിൽ വസ്ത്രം ധരിച്ചെന്നത് അടക്കമുള്ള പരാമർശങ്ങൾക്കെതിരെയാണ് വലിയ വിമർശനവും പ്രതിഷേധവും ഉയർന്നത്.

കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത ലൈംഗിക പീഡന കേസിൽ ജാമ്യം നൽകിയത് ചോദ്യം ചെയ്തുള്ള അതിജീവിതയുടെ ഹ‍‍രജിയിലാണ് കോടതി കഴിഞ്ഞദിവസം സിവിക്കിന് നോട്ടീസ് അയച്ചത്.

TAGS :

Next Story