Quantcast

പ്രിയാ വർഗീസിന് അനുകൂലമായ ഹൈക്കോടതി വിധി; യുജിസി സുപ്രിംകോടതിയിലേക്ക്

ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുജിസി ഒരു മാസത്തിനുള്ളിൽ അപ്പീൽ സമർപ്പിക്കും

MediaOne Logo

Web Desk

  • Updated:

    2023-07-01 07:51:21.0

Published:

1 July 2023 7:43 AM GMT

State Govt supports Priya Varghese in appointment of Associate Professor
X

ന്യൂഡൽഹി: കണ്ണൂർ സർവകാശാലാ അസോസിയേറ്റ് പ്രൊഫസറായി പ്രിയാ വർഗീസിൻ്റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രീം കോടതിയെ സമീപിക്കും. ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ അപ്പീൽ നൽകാൻ ആണ് യുജിസിക്ക് ലഭിച്ച നിയമോപദേശം.

ഗവേഷണ കാലവും എൻഎസ്എസ് പ്രവർത്തന കാലവും അധ്യാപന കാലയളവായി കണക്കാക്കി ആണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രിയ വർഗീസിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. ഇത് യുജിസി ചട്ടങ്ങളുടെ ലംഘനമാണെന്നാണ് നിയമോപദേശം.

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ മറ്റ് പലരും ഇത്തരത്തിൽ അസോസിയേറ്റ് പ്രൊഫസർ സ്ഥാനത്തേക്ക് വന്നേക്കാം എന്നത് കൂടി കണക്കിലെടുത്താണ് യുജിസി നീക്കം. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുജിസി ഒരു മാസത്തിനുള്ളിൽ അപ്പീൽ സമർപ്പിക്കും.

TAGS :

Next Story