ശിരോവസ്ത്രവിലക്ക്:മന്ത്രി വി.ശിവൻകുട്ടിക്ക് വിമർശനവുമായി പി.കെ കുഞ്ഞാലിക്കുട്ടി, 'എൽഡിഎഫ് ഭരിക്കുമ്പോൾ കുട്ടിക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നു'
'ലീഗ് ഇടപെടാൻ വൈകിയിട്ടില്ല'- പി.കെ കുഞ്ഞാലിക്കുട്ടി

ആലപ്പുഴ: ശിരോവസ്ത്രവിലക്കിൽ മന്ത്രി വി.ശിവൻകുട്ടിക്ക് വിമർശനവുമായി പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ' മന്ത്രി വി.ശിവൻകുട്ടിയുടെ പ്രസ്താവന നല്ലത്, എന്നിട്ട് എന്തുണ്ടായി ? എൽഡിഎഫ് ഭരിക്കുമ്പോൾ കുട്ടിക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നു'-പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗ് ഇടപെടാൻ വൈകിയിട്ടില്ല. ഇത്തരം വിഷയത്തിൽ മുഖ്യധാര പാർട്ടികൾ ഇടപെടണം. പള്ളുരുത്തി സെയ്ന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ വിഷയം അസഹിഷ്ണുതയുടെ ഉദാഹരണമാണ്. കേരളത്തിന് അപമാനമാണ്. പ്രശ്‌നം ഊതി വീർപ്പിക്കാൻ ക്ഷുദ്രശക്തികൾ ശ്രമിച്ചു എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Next Story
Adjust Story Font
16

