താമരശ്ശേരിയില്‍ നാലാം ക്ലാസുകാരി പനി ബാധിച്ച് മരിച്ചതില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന
കുട്ടിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചു

കോഴിക്കോട്: താമരശ്ശേരിയില്‍ നാലാം ക്ലാസുകാരി പനി ബാധിച്ച് മരിച്ചതില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന. കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന താമരശ്ശേരി മൂന്നാം വാര്‍ഡില്‍ സര്‍വേ നടത്തി.
കുട്ടിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ കുട്ടിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു.പനി കൂടി ആശുപത്രിയില്‍ എത്തിച്ചിട്ടും മതിയായ ചികിത്സ നല്‍കിയിട്ടില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് അയല്‍വാസി താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം നടത്തിവരികയാണ്. പരിശോധനയ്ക്ക് അയച്ച സാമ്പിളിന്റെ ഫലം അറിഞ്ഞാല്‍ മാത്രമാണ് കൂടുതല്‍ കാര്യങ്ങളെക്കുറിച്ച് വ്യക്തത വരികയുള്ളു.
താമരശ്ശേരി കോരങ്ങാട് എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി അനയ ആണ് മരിച്ചത്. പനി ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
Adjust Story Font
16

