Quantcast

പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ മൃതദേഹം എലി കടിച്ച സംഭവം; ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി

മൂക്കും കവിളും എലി കടിച്ചു മുറിച്ച് വികൃതമാക്കിയിട്ടുണ്ട്.

MediaOne Logo

Web Desk

  • Updated:

    2021-06-16 07:11:50.0

Published:

16 Jun 2021 12:29 PM IST

പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ മൃതദേഹം എലി കടിച്ച സംഭവം; ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി
X

പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ മൃതദേഹം എലി കടിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി പാലക്കാട് ഡിഎംഒയോട് റിപ്പോർട്ട് തേടി. ഒറ്റപ്പാലം മനിശ്ശേരി കുന്നുംപുറം ലക്ഷം വീട് കോളനിയിൽ സുന്ദരിയുടെ മൃതദേഹമാണ് എലി കടിച്ചത്. സംഭവത്തെക്കുറിച്ച് പരിശോധിക്കുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

ഇന്നലെയാണ് സുന്ദരി പട്ടാമ്പിയിലെ സേവന ആശുപത്രിയിൽ വച്ച് ഹൃദയാഘാതം മൂലം മരിക്കുന്നത്. ഇന്നലെ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം രാവിലെ വീട്ടിലേക്ക് കൊണ്ടുപോകാനായി എടുക്കും വഴിയാണ് മൃതദേഹത്തിൽ എലി കടിച്ചത് കണ്ടത്.

മൂക്കും കവിളും എലി കടിച്ചു മുറിച്ച് വികൃതമാക്കിയിട്ടുണ്ട്. ഇതേത്തുടർന്ന് മാധ്യമ വാർത്തകൾ പുറത്തു വന്നതിന് പിന്നാലെയാണ് ആരോഗ്യമന്ത്രി വീണ ജോർജ് പാലക്കാട് ഡിഎംഒയോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഇന്നു തന്നെ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് നിർദേശം. ആശുപത്രി അധികൃതർ ഇതുവരെ സംഭവത്തെ കുറിച്ച് വിശദീകരണം നൽകാൻ തയ്യാറായിട്ടില്ല. അന്വേഷണം നടക്കുകയാണ് എന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം. സുന്ദരിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പട്ടാമ്പി പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

TAGS :

Next Story