Quantcast

കൊടുംചൂട് ; 40 ഡി​ഗ്രിയോടടുത്ത് സംസ്ഥാനം പത്ത് ജില്ലകളിൽ യെല്ലോ അല‍ർട്ട്

ഇന്നുമുതൽ വേനൽമഴയ്ക്കും സാധ്യത

MediaOne Logo

Web Desk

  • Published:

    28 March 2024 9:18 AM GMT

കൊടുംചൂട് ;  40 ഡി​ഗ്രിയോടടുത്ത് സംസ്ഥാനം   പത്ത് ജില്ലകളിൽ യെല്ലോ അല‍ർട്ട്
X

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്, ഏപ്രിൽ ഒന്ന് വരെ പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിൽ ആണ് മുന്നറിയിപ്പ്.

കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഏറ്റവും ഉയർന്ന താപനില റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 39 ‍ഡി​ഗ്രി സെൽഷ്യസ് ആണ് ഈ ജില്ലകളിലെ ഉയർന്ന താപനില.

തൊട്ടു പിന്നാലെ പത്തനംതിട്ട, കോട്ടയം ജില്ലകളിൽ 38ഡി​ഗ്രി സെൽഷ്യസാണ് ഉയർന്ന താപനില.

ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37ഡി​ഗ്രി ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36 ഡി​ഗ്രി വരെ താപനില ഉയരും.

എല്ലാ ജില്ലകളിലും രേഖപ്പെടുത്തുന്നത് സാധാരണയേക്കാൾ 2 മുതൽ 4 ഡി​ഗ്രി വരെ താപനില വർധനവാണ്.

കാലാവസ്ഥാവകുപ്പ് ഇന്ന് വേനൽ മഴക്കും സാധ്യത കണ്ടെത്തിയിട്ടുണ്ട്.

തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ജില്ലകളിലാണ് വേനൽ മഴയ്ക്ക് സാധ്യത

മാർച്ച് 30 വരെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ വേനൽ മഴക്കുള്ള സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

TAGS :

Next Story