Quantcast

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ്; ജാഗ്രത പാലിക്കേണ്ടത് ഇവരൊക്കെ

കാസർകോട്, കണ്ണൂർ ജില്ലകളിലെ ഒറ്റപ്പെട്ട സ്‌ഥലങ്ങളിലാണ് ഉഷ്ണതരംഗത്തിന് സാധ്യതയുള്ളത്

MediaOne Logo

Web Desk

  • Updated:

    2025-02-26 04:43:27.0

Published:

26 Feb 2025 6:44 AM IST

സംസ്ഥാനത്ത്  ഉഷ്ണതരംഗ മുന്നറിയിപ്പ്; ജാഗ്രത പാലിക്കേണ്ടത് ഇവരൊക്കെ
X

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്. കാസർകോട്, കണ്ണൂർ ജില്ലകളിലെ ഒറ്റപ്പെട്ട സ്‌ഥലങ്ങളിലാണ് ഉഷ്ണതരംഗത്തിന് സാധ്യതയുള്ളത്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് സാധാരണയേക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്‌ഥതയുമുള്ള അന്തരീക്ഷ സ്ഥിതിയ്ക്ക് സാധ്യതയുണ്ട്. അതേസമയം, ചൂടിന് ആശ്വാസമായി അടുത്ത ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്‌ഥ വകുപ്പ് അറിയിക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ വെള്ളിയാഴ്ച്ചയും, ഇടുക്കി പത്തനംതിട്ട ജില്ലകളിൽ ശനിയാഴ്ചയും മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വാർത്ത കാണാം :


TAGS :

Next Story